Webdunia - Bharat's app for daily news and videos

Install App

ക്രിപ്‌റ്റോയ്‌ക്ക് സമ്പൂർണ്ണ നിയന്ത്രണമുണ്ടാകില്ലെന്ന് സൂചന, പുതിയ ബില്ലിൽ നിയന്ത്രണങ്ങൾ മാത്രം

Webdunia
ബുധന്‍, 24 നവം‌ബര്‍ 2021 (16:42 IST)
സ്വകാര്യ ക്രിപ്‌റ്റോ കറൻസിക്ക് കേന്ദ്ര സർക്കാർ സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് സൂചന. ക്രി‌പ്‌റ്റോ ബി‌ൽ പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി വാർത്തകൾ വന്നതിന് പിന്നാലെ ക്രിപ്റ്റോകറന്‍സികളുടെ മൂല്യത്തിൽ വന്‍ ഇടിവ് രേഖപ്പെടുത്തി. 
 
 ക്രിപ്റ്റോ കറൻസികളുടെ മൂല്യത്തിൽ ഉണ്ടായത്. ബിറ്റ്കോയിനും എഥേറിയവും അടക്കമുള്ള പ്രധാനപ്പെട്ട എല്ലാ കോയിനുകളുടെയും മൂല്യം ഇടിഞ്ഞു. എന്നാൽ നിരോധനമല്ല കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തനാണ് സർക്കാർ തീരുമാനമെന്നാണ് റിപ്പോർട്ട്. ക്രിപ്റ്റോ കറന്‍സി വഴിയുള്ള കള്ളപ്പണനിക്ഷേപവും ക്രിപ്റ്റോ ഉപയോഗിച്ച് ഭീകരർക്ക് സാമ്പത്തിക സഹായം നല്‍കുന്നതും തടയുകയാണ് സർക്കാര്‍ ഉദ്ദേശം. നിയന്ത്രണങ്ങൾ മതിയെന്നും നിരോധനം  ഏര്‍പ്പെടുത്തരുതെന്നുമായിരുന്നു പാര്‍ലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി നേരത്തെ നിലപാട് എടുത്തത്.
 
അതേസമയം ക്രിപ്റ്റോ കറന്‍സിക്ക് രാജ്യത്ത് അംഗീകാരം നല്‍കുന്നത് സമ്പദ് വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘതമുണ്ടാക്കുമെന്നാണ് ആർബിഐ നിലപാട്. ആർബിഐ നിയന്ത്രണത്തിലുള്ള ഡിജിറ്റൽ കറൻസി അടുത്ത് തന്നെ പുറത്തിറങ്ങുമെന്നും റിപ്പോർട്ടുണ്ട്. സമീപകാലത്ത് ഇന്ത്യയില്‍ വലിയ പ്രചാരം നേടിയ ക്രിപ്റ്റോ കറന്‍സിയില്‍ 20 ദശലക്ഷം ഇടപാടുകാരും കോടികണക്കിന് രൂപയുടെ നിക്ഷേപവും ഉണ്ടെന്നാണ് വിലയിരുത്തല്‍.
 
ക്രിപ്റ്റോ ഇടപാടുകളില്‍ നിന്ന് ആർബിഐ ബാങ്കുകളെ വിലക്കിയിരുന്നെങ്കിലും  സുപ്രീംകോടതി ഇടപെട്ട് വിലക്ക് നീക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ കാലാവധി കഴിഞ്ഞും യുകെയിൽ തുടരുന്നു, വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൺ

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് 7000 രൂപ ഉത്സവബത്ത

അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസും ഒരുമിച്ച് ബാധിച്ച 17കാരന് ജീവന്‍ തിരിച്ചു നൽകി മെഡിക്കല്‍ കോളേജ്

ട്രംപ് ചെയ്യുന്നത് മണ്ടത്തരം, ഇന്ത്യൻ പിന്തുണയില്ലാതെ ചൈനീസ് സ്വാധീനം നേരിടാൻ യുഎസിനാകില്ല

സപ്ലൈകോയില്‍ ഉത്രാടദിന വിലക്കുറവ്

അടുത്ത ലേഖനം
Show comments