Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിപ്‌റ്റോകറൻസി തെറ്റായ കൈകളിലെത്തരുത്, യുവാക്കളെ ഇത് അപകടത്തി‌ലാക്കും: പ്രധാനമന്ത്രി

ക്രിപ്‌റ്റോകറൻസി തെറ്റായ കൈകളിലെത്തരുത്, യുവാക്കളെ ഇത് അപകടത്തി‌ലാക്കും: പ്രധാനമന്ത്രി
, വ്യാഴം, 18 നവം‌ബര്‍ 2021 (21:42 IST)
ക്രിപ്‌റ്റോകറൻസി തെറ്റായ കൈകളിൽ എത്താതിരിക്കാൻ ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും യുവാക്കളെ ഇത് അപകടത്തിലാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. യുഗത്തിലൊരിക്കൽ സംഭവിക്കുന്ന മാറ്റത്തിന്റെ കാലത്താണ് നാം.
 
ഡിജിറ്റൽയുഗം ചുറ്റുമുള്ള എല്ലാറ്റിനെയും മാറ്റിമറിക്കുന്നു. രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, സമൂഹം എല്ലാറ്റിനെയും. പരമാധികാരം, ഭരണം, ധാർമികത, നിയമം, അവകാശങ്ങൾ,സുരക്ഷ എനിവയിൽ ഇത് പുതുചോദ്യങ്ങൾ ഉയർത്തുകയാണ്. ആസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
 
ലോകമെമ്പാടുമുള്ള മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ജനാധിപത്യരാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അതോടൊപ്പം ദേശീയ അവകാശങ്ങൾ അംഗീകരിക്കുകയും വ്യാപാരം, നിക്ഷേപം, പൊതുനന്മ എന്നിവ പ്രോത്സാഹിപ്പിക്കുകയുംവേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടയുടെ ലോഗോയുള്ള കാരി ബാഗ് നിർബന്ധിപ്പിച്ച് വാങ്ങിപ്പിച്ചു, പിസ ഔട്ട്‌ലെറ്റിന് 11,000 രൂപ പിഴ