Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോർവേയ്ക്ക് കപ്പിത്താനില്ലാ ഓട്ടണോമസ് ഇലക്ട്രിക് കപ്പലുകൾ നിർമ്മിച്ചുനൽകാൻ കൊച്ചി കപ്പൽ ശാല

നോർവേയ്ക്ക് കപ്പിത്താനില്ലാ ഓട്ടണോമസ് ഇലക്ട്രിക് കപ്പലുകൾ നിർമ്മിച്ചുനൽകാൻ കൊച്ചി കപ്പൽ ശാല
, വ്യാഴം, 16 ജൂലൈ 2020 (11:29 IST)
ആളില്ലാ കാറുകളും ബസുകളും ഒന്നും നിരത്തുകളിൽ സജീവമായി തുടങ്ങിയിട്ടില്ല. എന്നാൽ സ്വയം നിയന്ത്രിയ്ക്കാൻ ശേഷിയുള്ള ഓട്ടണോമസ് കപ്പലുകൾ നിർമ്മിയ്ക്കാൻ തയ്യാറെടുക്കുകയാണ് കൊച്ചി കപ്പൽ ശാല. നോർവേ കമ്പനിയയ അസ്കോ മാരിടൈം എഎസിനു വേണ്ടിയാണ് കൊച്ചി കപ്പൽശാല രണ്ട് ഓട്ടോണോമസ് ഇലക്ട്രിക് ഫെറികൾ നിർമ്മിച്ച് കയറ്റുമതി ചെയ്യുക. കപ്പലുകളൂടെ നിർമ്മാണത്തിൽ ഇരു കമ്പാനികളും ധാരണയിലെത്തി. നോർവേ സർക്കാരിന്റെ ഭാഗിക സാമ്പത്തിക പിന്തുണയോടെയാണ് നോർവേയിലെ റീട്ടെയിൽ ഭീമനായ നോര്‍ജെസ് ഗ്രുപന്‍ എഎസ്എയുടെ ഉപകമ്പനിയായ അസ്കോ മാരിടൈം എഎസ് കപ്പൽ നിർമ്മിയ്ക്കാൻ കൊച്ചി കപ്പൽ ശാലയ്ക്ക് കരാർ നൽകിയിരിയ്ക്കുന്നത്. 
 
ഒസ്‌ലോ കടലിലൂടെയുള്ള മലിനീകരണ രഹിത ചരക്കു നീക്കത്തിനായാണ് അസ്കോ മാരിടൈം ഓട്ടോണോമസ് കപ്പലുകൾ വാങ്ങുന്നത്. 1846 കിലോവാട്ട് ബാറ്ററിയിൽ പ്രവർത്തിയ്ക്കുന്ന 67 മീറ്റർ വലിപ്പമുള്ള ചെറു കപ്പലുകളാണ് കൊച്ചി കപ്പൽ ശാലയിൽ നിർമ്മിയ്ക്കുക. നോർവേ നേവൽ ഡൈനമിക്സ് ആണ് കപ്പലിന്റെ രൂപകൽപ്പന. എഞ്ചിനിയറിങ് പൂർണമായും കൊച്ചി കപ്പൽശാലയുടേതായിരിയ്ക്കും. കൊച്ചിയിൽ പൂർണമായും നിർമ്മിച്ച് നോർവേയിൽ എത്തിച്ച ശേഷമായിരിയ്ക്കും പരീക്ഷണ ഓട്ടവും കമ്മീഷനും നടത്തുക. ലോകത്തിലെ മുൻ നിര കമ്പനികെളെ പിന്തള്ളിയാണ് കൊച്ചി കപ്പൽശാല കരാർ സ്വന്തമാക്കിയത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലെ ഏറ്റവും വലിയ കൊവിഡ് 19 ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം കാലിക്കറ്റ് സർവകാലാശാലയിൽ ഒരുങ്ങുന്നു