Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗരവ് ഗാംഗുലിയുടെ സഹോദരന് കൊവിഡ് സ്ഥിരീകരിച്ചു, അമ്മ ഉൾപ്പടെ കുടുംബാംഗങ്ങൾ നിരീക്ഷണത്തിൽ

സൗരവ് ഗാംഗുലിയുടെ സഹോദരന് കൊവിഡ് സ്ഥിരീകരിച്ചു, അമ്മ ഉൾപ്പടെ കുടുംബാംഗങ്ങൾ നിരീക്ഷണത്തിൽ
, വ്യാഴം, 16 ജൂലൈ 2020 (08:53 IST)
കൊല്‍ക്കത്ത: ഇന്ത്യയുടെ മുൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ കുടുംബത്തിലും കോവിഡ്. ഗാംഗുലിയുടെ സഹോദരന്‍ സ്നേഹാശിഷ് ഗാംഗുലിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, ബുധനാഴ്ചയാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിന് പനി ഉണ്ടായിരുന്നു. ഇതേതുടർന്നാണ് കോവിഡ് ടെസ്റ്റിന് വിധേയനായത്. ഇതോടെ രോഗബാധ സ്ഥിരീകരിയ്ക്കുകയായിരുന്നു. ഇദ്ദേഹത്തെ വീടിന് സമീപത്തെ ബെല്ലിവ്യൂ നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചു.
 
നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയാണ് സ്നേഹാശിഷ് ഗാംഗുലി. സഹോദരന് കൊവിഡ് 19 പൊസിറ്റിവ് ആയ വിവരം സൗരവ് ഗാംഗുലി സ്ഥിരീകരിച്ചു. സ്നേഹാശിഷിന് രോഗം സ്ഥിരീകരിച്ചതോടെ അമ്മ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളെ വീട്ടില്‍തന്നെ നിരീക്ഷണത്തിലാക്കി. സ്നേഹാശിഷ് സൗരവിനൊപ്പം കുടുംബ വീട്ടില്‍ താമസിക്കാറുണ്ടായിരുന്നു. ഗാംഗുലി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ 75 പോലീസ് സ്റ്റേഷനുകളില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്ഥലവും സംവിധാനങ്ങളും അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഉദ്ഘാടനം ചെയ്തു