Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിപ്‌റ്റോകറ‌ൻസി എക്‌സ്‌ചേഞ്ചിനെതിരെ സൈബർ ആക്രമണം: നഷ്ടമായത് 720 കോടി

ക്രിപ്‌റ്റോകറ‌ൻസി എക്‌സ്‌ചേഞ്ചിനെതിരെ സൈബർ ആക്രമണം: നഷ്ടമായത് 720 കോടി
, ചൊവ്വ, 24 ഓഗസ്റ്റ് 2021 (12:49 IST)
ജപ്പാനീസ് ക്രിപ്‌റ്റോകറൻസി എക്‌സ്ചേഞ്ചായ ലിക്വിഡിന് നേരെ വൻ സൈബർ ആക്രമണം.  97 മില്യണ്‍ ഡോളര്‍ (720 കോടി രൂപ) വിലവരുന്ന ആസ്തികളാണ് കവർന്നത്.ഏകദേശം 32.5 മില്യണ്‍ ഡോളര്‍ (24 241 കോടി രൂപ) ഈഥറിലും 12.9 മില്യണ്‍ ഡോളര്‍ (96 96 കോടി രൂപ) എക്‌സ്ആര്‍പി, 4.8 മില്യണ്‍ ഡോളര്‍ (36 കോടി രൂപ) ബിറ്റ്‌കോയിനിലും ബാക്കി മറ്റ് ടോക്കണുകളിലുമായാണ് മോഷ്ടിക്കപ്പെട്ടത്.
 
കമ്പനിയുടെ ഓപ്പറേഷന്‍സ് ആന്‍ഡ് ടെക്‌നോളജി ടീമുകള്‍ ലിക്വിഡില്‍ കൈകാര്യം ചെയ്യുന്ന ചില ക്രിപ്‌റ്റോ വാലറ്റുകളുടെ അനധികൃത ആക്‌സസ് കണ്ടെത്തി. കവർച്ച കണ്ടെത്തിയതിനെ തുടർന്ന് തങ്ങളുടെ  ലിക്വിഡ് വാലറ്റുകളിലേക്ക് യാതൊന്നും നിക്ഷേപിക്കരുതെന്ന് കമ്പനി നിര്‍ദ്ദേശം നല്‍കി. കമ്പനി തൽക്കാലം എല്ലാ ക്രിപ്‌റ്റോ പിന്‍വലിക്കലും നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാൽ ട്രേഡിങിന് തടസമില്ല.
 
ഈ മാസത്തെ രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ ആക്രമണമാണിത്. മുമ്പത്തെ അത്തരം ആക്രമണത്തില്‍ ഷിബാ ഇനു, എഥറിയം തുടങ്ങിയ ക്രിപ്‌റ്റോകറന്‍സികളില്‍ നിന്നായി ഏകദേശം 611 മില്യണ്‍ ഡോളര്‍ പെറ്റി നെറ്റ്‌വർക്കിൽ നിന്ന് മോഷ്‌ടിക്കപ്പെട്ടിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്