എസ്‌ബിഐ ഉപഭോക്താക്കളാണോ നിങ്ങൾ? ഈ നാല് ആപ്പുകൾ ഉപയോഗിക്കരുത്

Webdunia
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (20:37 IST)
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ബാങ്ക്.എസ്‌ബിഐ ഉപഭോക്താക്കൾ തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിന്നും എനിഡെസ്ക് ,ക്വിക്ക് സപ്പോർട്ട് ,ടീംവ്യൂവർ ,മിംഗിൾവ്യൂ എന്നീ നാല് ആപ്ലിക്കേഷനുകൾ ഉടനെ അൺഇൻസ്റ്റാൾ ചെയ്യണമെന്നാണ് നിർദേശം.
 
ഈ നാല് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പോയിരിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അലർട്ട്. ഓൺലൈൻ വഴി പണമിടപാടുകൾ മൊബൈൽ ഫോണുകൾ വഴി നടത്തുന്നവർക്കാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടത്.
 
എസ് ബി ഐ അക്കൗണ്ട് ഉപയോഗിക്കുന്നവർ ഓൺലൈൻ ട്രാൻസാക്ഷനുകൾ നടത്തുമ്പോൾ സൂക്ഷിച്ച് മാത്രം ഇടപാടുകൾ നടത്തുക. കൂടാതെ നാം പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുകയെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

യുവതി വിവാഹിതയാണെന്നറിയാം, സംസാരിച്ചത് ഭര്‍ത്താവിന്റെ ഉപദ്രവം വിവരിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments