Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് സ്വന്തമായി ഫോണുള്ള സ്ത്രീകളുടെ എണ്ണം വെറും 31 ശതമാനം മാത്രം, ഡിജിറ്റൽ അസമത്വം കൂടുന്നതായി കണക്ക്

രാജ്യത്ത് സ്വന്തമായി ഫോണുള്ള സ്ത്രീകളുടെ എണ്ണം വെറും 31 ശതമാനം മാത്രം, ഡിജിറ്റൽ അസമത്വം കൂടുന്നതായി കണക്ക്
, ബുധന്‍, 7 ഡിസം‌ബര്‍ 2022 (16:05 IST)
രാജ്യത്ത് ഡിജിറ്റൽ അസമത്വം കൂടുന്നതായി റിപ്പോർട്ട്. ജാതി,മതം,ലിംഗം,വർഗം,ഭൂപ്രദേശം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ അസമത്വം നിലനിൽക്കുന്നത്. രാജ്യത്ത് 61 ശതമാനം പുരുഷന്മാർക്കും സ്വന്തമായി ഫോണുള്ളപ്പോൾ 31 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് സ്വന്തമായി ഫോണുള്ളത്. ഇന്ത്യ ഇൻഇക്വാലിറ്റി റിപ്പോർട്ട് 2022: ഡിജിറ്റൽ ഡിവൈഡ് അനുസരിച്ചുള്ള കണക്കുകളാണിത്.
 
ഓക്‌സ്ഫാം ഇന്ത്യയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. നഗരങ്ങളും ജാതിയും ലിംഗവും അനുസരിച്ച് ഈ അസമത്വം ഇന്ത്യയിൽ നിലനിൽക്കുന്നുവെന്നാണ് പഠനത്തിൽ വ്യക്തമാകുന്നത്. 2021ൽ സ്വന്തമായി ജോലിയുള്ള 95 ശതമാനം പേർക്കും മൊബൈൽ ഫോണുകളുണ്ട്. ജോലി തേടുന്ന 50 ശതമാനത്തിന് മാത്രമാണ് സ്വന്തമായി ഫോണുള്ളത്.
 
നിലവിൽ സ്വന്തമായി കമ്പ്യൂട്ടറുള്ളവരുടെ എണ്ണം എട്ട് ശതമാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെയുള്ള ആവശ്യ സേവനങ്ങളുടെ കാര്യത്തിലെ  ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗത്തെ  രാജ്യത്തിന്റെ ഡിജിറ്റൽ അസമത്വം ബാധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുപിഐ നിന്ന് പണം അബദ്ധത്തിൽ മറ്റൊരാൾക്ക് പോയാൽ എന്ത് ചെയ്യും? ഭയക്കേണ്ടതില്ല, ചെയ്യേണ്ടത് ഇത്രമാത്രം