Select Your Language

Notifications

webdunia
webdunia
webdunia
webdunia

10,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളും

10,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളും
, ബുധന്‍, 23 നവം‌ബര്‍ 2022 (19:27 IST)
ടെക് ലോകത്തെ മുൻനിരകമ്പനികളായ ട്വിറ്റർ,മെറ്റ,ആമസോൺ എന്നിവയുടെ ചുവട് പറ്റി ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫബെറ്റും പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. കമ്പനിയുടെ 6 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നത്. 
 
2023 ന്റെ തുടക്കത്തോടെ, മോശം പ്രകടനം കാഴ്ചവെക്കുന്ന ആയിരക്കണക്കിന് ജീവനക്കാരെ പുറത്താക്കിയേക്കുമെന്നാണ് സൂചന. ഇതിനായി പുതിയ പെർഫോമൻസ് മാനേജ്മെൻ്റ് സിസ്റ്റം ഗൂഗിൾ ഒരുക്കിയിട്ടുണ്ട്. അതേസമയം ഗൂഗിൾ ആൽഫബെറ്റ് പിരിച്ചുവിടൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കമ്പനിയിൽ ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നും ഉത്പാദനക്ഷമത താഴേക്കാണെന്നും അടുത്തിടെ ഗൂഗിൾ സിഇഒ വ്യക്തമാക്കിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎസിലെ വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു