അഞ്ച്​മണിക്കൂറിലധികം സ്മാർട്ട്ഫോണിൽ ചെലവഴിക്കാറുണ്ടോ ? ഇതാണ് നിങ്ങളെ കാത്തിരിക്കുന്നത് !

അഞ്ച്​മണിക്കൂറിലധികം സ്മാർട്ട്ഫോണിൽ ചെലവഴിക്കുന്നവര്‍ സൂക്ഷിക്കുക

Webdunia
ശനി, 2 ഡിസം‌ബര്‍ 2017 (14:59 IST)
സ്മാർട്ട്ഫോണിലോ മറ്റുള്ള ഇലക്ട്രോണിക്​ഉപകരണങ്ങളിലോ വ്യാപൃതരായിരിക്കുന്ന കൗമാരക്കാർ സൂക്ഷിക്കുക... ഇത്തരക്കാരില്‍ വിഷാദവും ആത്മഹത്യാപ്രവണതയും കൂടുതലാണെന്നാണ് പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്​. നിത്യേന അഞ്ച്​ മണിക്കൂറില്‍ കൂടുതല്‍  സ്മാര്‍ട്ട്ഫോണുകളുമായി ഇരിക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും പഠനത്തില്‍ പറയുന്നു. ​
 
ആധുനിക കാലത്തെ അപകട ഘടമകായാണ് സ്മാര്‍ട്ട്ഫോണിനേയും മറ്റും ഫ്ലോറിഡ സ്റ്റേറ്റ്​ സർവകലാശാലയിലെ തോമസ്​ജോയ്നറുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തുന്നത്.  സ്മാർട്ട്ഫോണുകളുമായി ബന്ധപ്പെട്ടുള്ള മാനസിക ആരോഗ്യം വളരെ ഗുരുതര പ്രശ്നങ്ങള്‍ക്ക് ഇടയാക്കും​. രക്ഷിതാക്കൾ ഇക്കാര്യത്തിൽ ഗൗരവമായി ആലോചന നടത്തണമെന്നും തോമസ്​ ജോയ്നർ പറയുന്നു. 
 
2010ന്​ശേഷം 13നും18നും ഇടയിൽ പ്രായമുള്ളവരിൽ വിഷാദവും ആത്മഹത്യയും വലിയ തോതിലാണ് ഉയർന്നിരിക്കുന്നതെന്നും അമേരിക്കൻ സെന്‍റർ ഫോർ ഡിസീസ്​കൺട്രോൾ ആന്റ്​പ്രിവൻഷൻ വ്യക്തമാക്കി. ഇലക്ട്രോണിക്​ഉപകരണങ്ങളുടെ അമിത ഉപയോഗമാണ്​വില്ലനെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 2010നും 2015നും ഇടയിൽ കൗമാരക്കാരിലെ ആത്മഹത്യാ പ്രവണത 31 ശതമാനവും കടുത്ത വിഷാദത്തിന്​ അടിപ്പെടുന്നവരുടെ എണ്ണം 33 ശതമാനവും വർധിച്ചതായും പഠനത്തില്‍ പറയുന്നു.  
 
ഫോണുകളുടേയും മറ്റും സ്ക്രീനുകളില്‍ നിന്നും മാറി സ്പോർട്​സ്​, വ്യായാമം, സുഹൃത്തുക്കളെ നേരിൽ കണ്ട്​​ സംസാരിക്കുക, ഗൃഹപാഠം ചെയ്യുക, പള്ളിയിൽ പോകുക എന്നീ കാര്യങ്ങള്‍ ചെയ്യുന്നവര്‍ കൂടുതൽ സന്തോഷവാൻമാരാണെന്നും പഠനത്തിൽ വ്യക്തമാകുന്നു. ഒരു മണിക്കൂറിനും രണ്ടുമണിക്കൂറിനും ഇടയിൽ മാത്രം ഫോണിൽ ചെലവഴിക്കുന്നവർ താരതമ്യേന സുരക്ഷിത മേഖലയിലാണെന്നും അവര്‍ പറയുന്നു​.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

അടുത്ത ലേഖനം
Show comments