Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്പേസ് എക്‌സ് അഞ്ച് ‌വർഷം കൊണ്ട് മനുഷ്യനെ ചൊവ്വയിൽ എത്തിക്കുമെന്ന് ഇലോൺ മസ്‌ക്

സ്പേസ് എക്‌സ് അഞ്ച് ‌വർഷം കൊണ്ട് മനുഷ്യനെ ചൊവ്വയിൽ എത്തിക്കുമെന്ന് ഇലോൺ മസ്‌ക്
, വെള്ളി, 31 ഡിസം‌ബര്‍ 2021 (19:55 IST)
അടുത്ത അഞ്ചോ പത്തോ വര്‍ഷങ്ങള്‍ കൊണ്ട് സ്‌പേസ് എക്‌സിന് മനുഷ്യനെ ചൊവ്വയില്‍ അയക്കാനാവുമെന്ന് സ്പേസ് എക്‌സ് സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്‌ക്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിനിടെയിലാണ് മസ്‌കിന്റെ പ്രസ്‌താവന.
 
മസ്‌ക് മുമ്പും ഇത്തരത്തില്‍ ചില സമയ പരിധികള്‍ പറഞ്ഞത് നടക്കാതെ പോയിട്ടുണ്ട്. അതേസമയം ബഹിരാകാശ യാത്രയിൽ വലിയ പുരോഗമനമാണ് സ്പേസ് എക്‌സിനുണ്ടായിട്ടുള്ളത്. ചൊവ്വയില്‍ മനുഷ്യന്റെ കോളനി നിര്‍മിക്കുക, ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് ബാഹ്യാകാശത്തുകൂടി യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുക എന്നതെല്ലാമാണ് സ്പേസ് എക്‌സിലൂടെ ഇലോൺ മസ്‌ക് സ്വപ്‌നം കാണുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്ക് നാളെ മുതല്‍ വില ഉയരും