Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരെങ്കിലും മുഖത്ത് ഒരു സ്ക്രീൻ വലിച്ചുകെട്ടി നടക്കുമോ? മെറ്റാവേഴ്‌സിനെ കളിയാക്കി ഇലോൺ മസ്‌ക്

ആരെങ്കിലും മുഖത്ത് ഒരു സ്ക്രീൻ വലിച്ചുകെട്ടി നടക്കുമോ? മെറ്റാവേഴ്‌സിനെ കളിയാക്കി ഇലോൺ മസ്‌ക്
, വെള്ളി, 24 ഡിസം‌ബര്‍ 2021 (20:19 IST)
ഫെയ്‌സ്‌ബുക്ക് സിഇഒ ആയ മാർക്ക് സക്കർബർഗ് മെറ്റാവേഴ്‌സ് പദ്ധതികൾ പ്രഖ്യാപിച്ചത് മുതൽ ടെക് ലോകം മെറ്റാവേഴ്‌സിനെ പറ്റിയുള്ള ചർച്ചകളിലാണ്. നമ്മളെയെല്ലാം ഒരു ഹൈപ്പര്‍-വെര്‍ച്വല്‍ ലോകത്തേക്ക് കൊണ്ടുപോവുന്ന 'മെറ്റാവേഴ്‌സ്' എന്ന ആശയം ഉടനെ സാധ്യമാകുമെന്ന് പലരും അഭിപ്രായപ്പെടുമ്പോൾ ഈ വാദങ്ങളെ‌യെല്ലാം തള്ളി രംഗത്ത് വന്നിരിക്കുകയാണ് ശതകോടീശ്വരനായ ഇലോൺ മസ്‌ക്.
 
മെറ്റായെ പോലുള്ള കമ്പനികള്‍ മുന്നോട്ടുവെക്കുന്ന വെര്‍ച്വല്‍ റിയാലിറ്റിയില്‍ കഴിയാന്‍ ആളുകള്‍ തയ്യാറാകുന്ന ഒരു ഭാവി ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. ആളുകള്‍ യഥാര്‍ത്ഥ ലോകത്തെ കളഞ്ഞ് പകരം വെര്‍ച്വല്‍ ലോകത്തെ പ്രതിഷ്ഠിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പ്രത്യേകിച്ചും ഒരു സ്‌ക്രീന്‍ മുഖത്ത് സ്ഥാപിച്ചുകൊണ്ട്.
 
ടിവി അടുത്തിരുന്ന് കാണരുത് കണ്ണിന് കേടാണ് എന്ന് കേട്ടുകൊണ്ടാണ് ഞാൻ വളർന്നത്. ഇപ്പോഴിതാ ടിവി കണ്ണിന് തൊട്ട് മുന്നിലാണ്. ദിവസം മുഴുവന്‍ ഒരാള്‍ ബുദ്ധിമുട്ടിക്കും വിധത്തില്‍ ഒരു സ്‌ക്രീന്‍ മുഖത്ത് കെട്ടിനടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മസ്‌ക് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൾ റെക്കോർഡുകൾ രണ്ട് വർഷം വരെ ‌സൂക്ഷിക്കണമെന്ന് ടെലികോം ‌കമ്പനികളോട് സർക്കാർ