Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോൺ ഏതുമാവട്ടെ, ചാർജർ ഒന്ന് മതിയെന്ന് യൂറോപ്യൻ യൂണിയൻ: ആപ്പിളിന് ചങ്കിടിപ്പ്

ഫോൺ ഏതുമാവട്ടെ, ചാർജർ ഒന്ന് മതിയെന്ന് യൂറോപ്യൻ യൂണിയൻ: ആപ്പിളിന് ചങ്കിടിപ്പ്
, ഞായര്‍, 26 സെപ്‌റ്റംബര്‍ 2021 (17:52 IST)
എല്ലാ ഫോണുകൾക്കും ഒരു ചാർജർ എന്ന നിയമം നടപ്പിലാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ. നേരത്തെ തന്നെ എല്ലാ ചാർജിങ് പോർട്ടുകളും സിടൈപ്പ് ആക്കണമെന്ന് യൂറോപ്യൻ യൂണിയൻ നിർദേശിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ആപ്പിൾ അടക്കമുള്ള കമ്പനികൾ രംഗത്ത് വന്നിരുന്നു. ഇത് മറികടന്നാണ് പുതിയ തീരുമാനം വരുന്നത്.
 
നിയമം പ്രാബല്യത്തിലാകുന്നതോടെ ചാര്‍ജറുകള്‍ ഉണ്ടാക്കുന്ന ഇ-വേസ്റ്റ് കുറയ്ക്കാനും മറ്റും ലക്ഷ്യമിട്ടാണ് യൂറോപ്യന്‍ യൂണിയന്‍ ഇത്തരം തീരുമാനം എടുക്കുന്നത്. നിയമം നടപ്പിലാക്കുന്നതോടെ ആപ്പിള്‍ ഐഫോണിനും സി-ടൈപ്പ് ചാര്‍ജിംഗ് സംവിധാനത്തിലേക്ക് മാറേണ്ടിവരും. അതേ സമയം ഫോണുകള്‍ക്ക് മാത്രമല്ല, ക്യാമറകള്‍, ടാബുകള്‍, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍, ലാംപുകള്‍ ഇങ്ങനെ എല്ലാത്തിനും ഒരേ ചാര്‍ജര്‍ എന്ന ആശയമാണ് യൂറോപ്യൻ യൂണിയൻ മുന്നോട്ട് വെയ്‌ക്കുന്നത്.
 
കൂടുതൽ ഉപകരണങ്ങൾ വാങ്ങുന്നതിനൊപ്പം കൂടുതൽ ചാർജറുകളും എന്നതാണ് നിലവിലെ രീതി. ഇത് അവസാനിപ്പിക്കാനാണ് പുതിയ തീരുമാനം. യൂറോപ്യന്‍ യൂണിയന്‍ വ്യവസായ മേധാവി തിയറി ബ്രെട്ടണ്‍ പറഞ്ഞു.അതേ സമയം പുറത്തുനിന്നുള്ള ചാര്‍ജര്‍ ഉപയോഗം തങ്ങളുടെ പ്രോഡക്ടിന്‍റെ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്കയാണ് ആപ്പിളിന് എന്ന് ടെക് വൃത്തങ്ങള്‍ പറയുന്നുണ്ട്.  11,000 ടണ്‍ ഉപയോഗശൂന്യമായ ചാര്‍ജറുകള്‍ വര്‍ഷവും വലിച്ചെറിയുന്നുവെന്നും ഇവ പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നുവെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹർത്താൽ: നാളെ കെഎസ്ആർടി‌സി ബസുകളും ഓടില്ല, അവശ്യ സർവീസുകൾ മാത്രം