Publish Date: Fri, 20 Dec 2019 (16:33 IST)
Updated Date: Fri, 20 Dec 2019 (16:41 IST)
ആമസോണിൽ വർഷാവസാന വിറ്റഴിക്കൾ മേള. ഫാബ് ഫോൺ ഫെസ്റ്റിവലിൽ സ്മാർട്ട്ഫോണുകൾക്ക് വലിയ വിലക്കുറവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 23വരെയാണ് ഓഫർ ലഭ്യമാവുക. നോ കോസ്റ്റ് ഇഎംഐ, എക്സ്‌ചേഞ്ച്, തുടങ്ങി നിരവധി ഓഫറുകൾ ഫാബ് ഫോൺ ഫെസ്റ്റിവെലിന്റെ ഭാഗമായി ആമസോൺ ഒരുക്കിയിട്ടുണ്ട്.
മേളയിൽ ആക്സിസ് ബാങ്കിന്റെ ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പർചേസ് ചെയ്യുന്നവർക്ക് 750 രൂപയുടെയും, എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർചേസ് ചെയ്യുന്നവർക്ക് 1,500 രൂപയുടെയും അധിക വിലക്കിഴിവ് ലഭ്യമാകും. പ്രീമിയം സ്മർട്ട്ഫോണുകളായ വൺപ്ലസ് 7ടി, വൺപ്ലസ് 7 പ്രോ, റെഡ്മി കെ 20 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ വലിയ വിലക്കിഴിവിൽ വാങ്ങാനാകും.
റെഡ്മി നോട്ട് 8 പ്രോയുടെ ഓപ്പൻ സെയിൽ ഫാബ് ഫോൺ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. സ്മാർട്ട്ഫോൺ കെയിസുകൾക്കും, ബാക്ക് കവറുകൾക്കും 80 ശതാമാനം വരെ വിലക്കുരവ് ലഭിക്കും. ഹെഡ്‌ഫോണുകൾ 50 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. പാവർ ബാങ്കുകൾക്ക് 70 ശതമാനം വരെയാണ് വില കിഴിവ്.