മാറുന്നത് മാതൃകമ്പനിയുടെ പേര് മാത്രം; വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും അങ്ങനെ തന്നെ

Webdunia
വെള്ളി, 29 ഒക്‌ടോബര്‍ 2021 (11:53 IST)
'ഫെയ്‌സ്ബുക്ക്' എന്ന കമ്പനി പേര് മാറ്റി മാര്‍ക്ക് സക്കര്‍ബര്‍ഗ്. 'മെറ്റ' (Meta) എന്ന പേരിലായിരിക്കും മാതൃകമ്പനി ഇനി അറിയപ്പെടുക. സക്കര്‍ബര്‍ഗ് നേരിട്ടാണ് ഇക്കാര്യം അറിയിച്ചത്. ഫെയ്‌സ്ബുക്കിനു കീഴിലുള്ള ആപ്പുകളുടെ പേരിന് മാറ്റമില്ല. വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ അതേ പേരില്‍ തന്നെ അറിയപ്പെടുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, ഒക്കുലസ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള ഫെയ്‌സ്ബുക്ക് മാതൃകമ്പനിയുടെ പേര് മാറ്റിയ വിവരം വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് ആപ്ലിക്കേഷനുകളുടെ പേരില്‍ മാറ്റമുണ്ടാവില്ല. സാമൂഹിക മാധ്യമങ്ങള്‍ക്ക് അപ്പുറം വിശാലമായ മെറ്റാവേഴ്‌സ് മേഖലയിലേക്ക് കമ്പനി വ്യാപിപ്പിക്കുന്നതിന്റെ സൂചകമായാണ് മെറ്റ എന്ന പേര് സ്വീകരിച്ചതെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജ്വാല ഗുട്ട ഒരു വര്‍ഷത്തിനുള്ളില്‍ ദാനം ചെയ്തത് 60 ലിറ്റര്‍ മുലപ്പാല്‍; കാരണം ഇതാണ്

ലീഗിനു അഞ്ച് മന്ത്രിമാർ; കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കില്ല

ഇന്ധന വില വര്‍ധനവ്: ഗിഗ് വര്‍ക്കേഴ്സ് യൂണിയന്‍ 5 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു

കര്‍ണാടക സര്‍ക്കാര്‍ ബിയര്‍, വിസ്‌കി വില 25% വരെ കുറച്ചു, കാരണം ഇതാണ്

വാഹനങ്ങളുടെ നീണ്ട നിരയില്ല, പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ മാത്രം; സുരക്ഷാ ശൈലിയില്‍ മാറ്റത്തിന്റെ സൂചന നല്‍കി വിഡി സതീശന്‍

അടുത്ത ലേഖനം
Show comments