Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫേസ്‌ബുക്കിലെ വീഡിയോ വൈറസിന് നിങ്ങളും ഇരയായോ? ഇതാ പരിശോധിക്കാനുള്ള ചില വഴികള്‍

ഫേസ്‌ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണി ഉയര്‍ത്തി വീഡിയോ വൈറസ്.

ഫേസ്‌ബുക്കിലെ വീഡിയോ വൈറസിന് നിങ്ങളും ഇരയായോ? ഇതാ പരിശോധിക്കാനുള്ള ചില വഴികള്‍
, തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (10:31 IST)
ഫേസ്‌ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണി ഉയര്‍ത്തി വീഡിയോ വൈറസ്. നമ്മുടെ ഫേസ്‌ബുക്ക് സുഹൃത്തിന്റെ ഫോട്ടോ അടങ്ങുന്ന ഒരു സന്ദേശമാണ് ആദ്യം ടൈംലൈനില്‍ പ്രത്യക്ഷപ്പെടുക. അതോടൊപ്പം തന്നെ അനവധി ലിങ്കുകളും ഉണ്ടായിരിക്കും. ഈ ലിങ്കിലോ വീഡിയോയിലോ ക്ലിക് ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ പേരിലും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പലര്‍ക്കും മെസഞ്ചര്‍ സന്ദേശങ്ങളായോ ഇത്തരം സ്പാം വീഡിയോ സന്ദേശങ്ങളായോ പരക്കുകയും ചെയ്യും.  
 
നിങ്ങളുടെ സുഹൃത്തിന്റെ പ്രത്യേക വീഡിയോ എന്ന രീതിയിലായിരിക്കും ഈ ലിങ്ക് ന്യൂസ് ഫീഡിലോ, അല്ലെങ്കില്‍ സന്ദേശമായോ എത്തുക. തുടര്‍ന്ന് ആ ലികില്‍ നാം ക്ലിക് ചെയ്യുന്നതോടെ മൊബൈലിലേക്കോ കംപ്യൂട്ടറിലേക്കോ സ്പാം ലിങ്ക് വഴിയുള്ള വൈറസോ മാല്‍വെയറോ കയറുകയും ചെയ്യും. തുടര്‍ന്ന് നിങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഇതേ തരത്തിലുള്ള സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്ക് പോകുകയും ചെയ്യും. ഫേസ്‌ബുക്ക്ക്ക് വഴിയാണ് വ്യാപനം എന്നതിനാല്‍ മൊബൈലിലോ സിസ്റ്റത്തിലോ ഉള്ള ആന്റിവൈറസ് വലിയ പ്രയോജനം ചെയ്യുകയുമില്ല.
 
വീഡിയോ വൈറസ് ആക്രമണങ്ങള്‍ക്ക് നിങ്ങള്‍ ഇരയോയോ എന്ന് പരിശോധിക്കാനുള്ള ചില മാര്‍ഗങ്ങള്‍:
 
1. ഫേസ്‌ബുക്കില്‍ വലത് വശത്തായി കാണുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആക്ടിവിറ്റി ലോഗിന്‍ കാണാം. ഫേസ്‌ബുക്കില്‍ നമ്മള്‍ നടത്തിയ എല്ലാ നീക്കങ്ങളും അതില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും അതുകൊണ്ടു തന്നെ നമ്മുടെ അറിവില്ലാതെ എന്തെങ്കിലും നീക്കങ്ങള്‍ അക്കൗണ്ടില്‍ നടന്നിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് കണ്ടെത്താന്‍ കഴിയുന്നതാണ്.
 
2. ഫേസ്‌ബുക്കിലെ സെറ്റിങ്ങ്‌സ് ഓപ്ഷനില്‍ ഇടത് വശത്തായി ആപ്പ്‌സ് എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. ഇവിടെയും ഫേസ്‌ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ആപ്പുകളുടെ വിവരങ്ങള്‍ ലഭ്യമാണ്. അനാവശ്യമായ ആപ്പുകളെ ഇതില്‍ നിന്നും കണ്ടെത്തി പരിശോധിക്കാന്‍ സാധിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിക്കും സച്ചിനും പിന്നാലെ ഗോപീചന്ദും