Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി മുതല്‍ വാട്‌സ്ആപ്പ് ചാറ്റിങ്ങ് പരിധിയില്ലാതെ ഉപയോഗിക്കാം; അതും സൗജന്യമായി!

ഇന്‍സ്റ്റന്റ് മെസേജിങ് രംഗത്ത് പുതുവിപ്ലവം സൃഷ്ടിക്കാന്‍ തകര്‍പ്പന്‍ ഓഫറുകളുമായി അമേരിക്കന്‍ ടെലികോം ദാതാക്കളായ ഫ്രീഡംപോപ്പ് രംഗത്ത്

ഇനി മുതല്‍ വാട്‌സ്ആപ്പ് ചാറ്റിങ്ങ് പരിധിയില്ലാതെ ഉപയോഗിക്കാം; അതും സൗജന്യമായി!
, വെള്ളി, 19 ഓഗസ്റ്റ് 2016 (11:53 IST)
ഇന്‍സ്റ്റന്റ് മെസേജിങ് രംഗത്ത് പുതുവിപ്ലവം സൃഷ്ടിക്കാന്‍ തകര്‍പ്പന്‍ ഓഫറുകളുമായി അമേരിക്കന്‍ ടെലികോം ദാതാക്കളായ ഫ്രീഡംപോപ്പ് രംഗത്ത്. ബേസിക് ഡാറ്റ പ്ലാനില്‍ പോലും പരിധിയില്ലാതെ സൗജന്യമായി വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്ന ‘വാട്‌സ്ആപ്പ് സിം’ അവതരിപ്പിച്ചാണ് കമ്പനി എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്.

ഈ സിം ഉപയോഗിച്ച് യുഎസ് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ജര്‍മ്മനി, ബ്രിട്ടന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ 30 രാജ്യങ്ങളിലുള്ള ആളുകളുമായി പരിധിയില്ലാതെ സൗജന്യമായി വാട്‌സ്ആപ്പില്‍ ബന്ധപ്പെടാനും സാധിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നീ ഡിവൈസുകളിലാണ് ഈ സിം പ്രവര്‍ത്തിക്കുക. കൂടാതെ 30 രാജ്യങ്ങളില്‍ സൗജന്യ റോമിങ്ങും കമ്പനി ഓഫര്‍ ചെയ്യുന്നു.

ഇതിനെല്ലാം പുറമെ ബേസിക് പ്ലാനില്‍ തന്നെ പ്രതിമാസം 200 എംബി അധിക ഡാറ്റയും 100 ടെക്സ്റ്റ് മെസേജുകളും 100 മിനിറ്റ് വോയ്‌സ് കോളും ഫ്രീഡംപോപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഡാറ്റ തീര്‍ന്നു കഴിഞ്ഞാല്‍ അധിക ഡാറ്റക്കായുള്ള റീചാര്‍ജ് പായ്ക്കുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ ചിലവില്‍ തന്നെ റീചാര്‍ജ് പായ്ക്കുകള്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

''എസ്പി സാര്‍ താങ്കളെ ഞാന്‍ അഭിനന്ദിക്കുന്നു; കൊലപാതക പരമ്പരയ്ക്ക് കാരണം പൊലീസും സമൂഹവും''; ഡോക്ടര്‍ ഡെത്ത് കേസില്‍ പൊലീസിന് പ്രതിയുടെ അഭിനന്ദനം