Select Your Language

Notifications

webdunia
webdunia
webdunia
webdunia

''എസ്പി സാര്‍ താങ്കളെ ഞാന്‍ അഭിനന്ദിക്കുന്നു; കൊലപാതക പരമ്പരയ്ക്ക് കാരണം പൊലീസും സമൂഹവും''; ഡോക്ടര്‍ ഡെത്ത് കേസില്‍ പൊലീസിന് പ്രതിയുടെ അഭിനന്ദനം

സതാറ കൊലപാതകം: പൊലീസിന് 'ഡോ. ഡെത്തി'ന്റെ അഭിനന്ദനം

''എസ്പി സാര്‍ താങ്കളെ ഞാന്‍ അഭിനന്ദിക്കുന്നു; കൊലപാതക പരമ്പരയ്ക്ക് കാരണം പൊലീസും സമൂഹവും''; ഡോക്ടര്‍ ഡെത്ത് കേസില്‍ പൊലീസിന് പ്രതിയുടെ അഭിനന്ദനം
സതാറ , വെള്ളി, 19 ഓഗസ്റ്റ് 2016 (11:50 IST)
മഹാരാഷ്ട്രയിലെ സതാറ പൊലീസിന് കൊലപാതക കേസിലെ പ്രതിയുടെ അഭിനന്ദനം. ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ കുഴിച്ചിട്ട കേസിലെ പ്രതി ഡോ. സന്തോഷ് പോളാണ് തന്നെ പിടികൂടിയ പൊലീസിനെ അഭിനന്ദിച്ചത്. 'എസ്പി സാര്‍ താങ്കളെ ഞാന്‍ അഭിനന്ദിക്കുന്നു' എന്നാണ് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയത്.
 
'നിങ്ങള്‍ എന്നോട് ചോദിച്ചു, എന്തു കൊണ്ട് കൊലപാതകം ചെയ്‌തെന്ന്. 2003- 2016 കാലയളവിലെ പൊലീസിലെയും സമൂഹത്തിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരോടാണ് ഇക്കാര്യം ചോദിക്കേണ്ടത്' സന്തോഷ് പോള്‍ പറയുന്നു. എന്നാല്‍, സന്തോഷ് പോളിന്റെ കുറിപ്പിനെ 'അതിസാമര്‍ഥ്യം' എന്നാണ് സതാറ എസ്പി സന്ദീപ് പാട്ടീല്‍ വിശേഷിപ്പിച്ചത്.
 
പുനെയിലെ മകളെ സന്ദര്‍ശിക്കുന്നതിനായി യാത്രതിരിച്ച മംഗള്‍ ജിദ്ധെ എന്ന 49 കാരിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് ഡോ. സന്തോഷ് പോളിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ കാണാതായ സ്ത്രീ ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ തന്നെ സംസ്‌കരിച്ചിട്ടുണ്ടെന്ന് സന്തോഷ് വെളിപ്പെടുത്തി. 
 
2003 മുതല്‍ കാണാതായവരുടെ മൃതദേഹങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇയാള്‍ ഇതുവരെ ആറുപേരെ മാത്രമാണോ കൊലപ്പെടുത്തിയതെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അവയവ കച്ചവട റാക്കറ്റുമായി സന്തോഷിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ കടാശ്വാസ പദ്ധതിയുമായി സംസ്ഥാന സർക്കാർ; 5 ലക്ഷം രൂപ വരെയുള്ള വായ്പക‌ൾ എഴുതി തള്ളും