Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശാഖപട്ടണത്ത് 1500 കോടി ഡോളറിന്റെ വമ്പന്‍ നിക്ഷേപം, ഇന്ത്യയില്‍ എ ഐ ഡാറ്റ സെന്റര്‍ പദ്ധതിയുമായി ഗൂഗിള്‍

Google AI Hub,Google Investment, AI Data centre,ഗൂഗിൾ എ ഐ ഹബ്ബ്, ഗൂഗിൾ നിക്ഷേപം, എ ഐ ഡാറ്റ സെൻ്റർ

അഭിറാം മനോഹർ

, ചൊവ്വ, 14 ഒക്‌ടോബര്‍ 2025 (19:48 IST)
ഇന്ത്യയില്‍ എ ഐ ഹബ്ബ് സ്ഥാപിക്കുന്നതിനായി അടുത്ത 5 വര്‍ഷത്തില്‍ 1500 കോടി യുഎസ് ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ഗൂഗിള്‍. അദാനി ഗ്രൂപ്പുമായി സഹകരിച്ചാകും പദ്ധതി നടപ്പിലാക്കുക. രാജ്യത്തെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ ഉള്‍പ്പെടുന്ന പദ്ധതികള്‍ക്കായാണ് ഗൂഗിള്‍ വന്‍തുക നിക്ഷേപിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥാപിക്കുന്ന എഐ ഹബ്ബ് അമേരിക്കയ്ക്ക് പുറത്തുള്ള ഗൂഗിളിന്റെ ഏറ്റവും വലിയ ഹബ്ബായിരിക്കും.
 
1- ജിഗാവാട്ട് ഡാറ്റ സെന്റര്‍ ക്യാമ്പസ്, വലിയ ഊര്‍ജ്ജ സ്രോതസ്സുകള്‍, വിപുലീകരിച്ച ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് എന്നിവയാണ് പദ്ധതിയിലുള്ളതെന്ന് ഗൂഗിള്‍ പറഞ്ഞു. യുഎസിന് പുറത്ത് തങ്ങള്‍ നിക്ഷേപിക്കാന്‍ പോകുന്ന ഏറ്റവും വലിയ എഐ ഹബ്ബാണിതെന്ന് ഗൂഗിള്‍ ക്ലൗഡ് സിഇഒ തോമസ് കുര്യന്‍ പറഞ്ഞു. ഇന്ത്യ- എഐ ഇമ്പാക്റ്റ് ഉച്ചകോടി 2026ന് മുന്നോടിയായി ഗൂഗിള്‍ സംഘടിപ്പിച്ച ഭാരത് എഐ ശക്തി എന്ന പരിപാടിയിലാണ് പ്രഖ്യാപനം. ഇലക്ട്രോണിക്‌സ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരൂർ ദുരന്തം: മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഏറ്റെടുത്ത് വിജയ്, മാസം 5000 രൂപ വീതം നൽകുമെന്ന് ടിവികെ