Select Your Language

Notifications

webdunia
webdunia
webdunia
webdunia

Jio 10th Anniversary Plans: ടെലികോം രംഗത്ത് ഇത് പത്താം വർഷം, ഉപഭോക്താക്കൾക്കായി പ്രത്യേക ആനിവേഴ്സറി ഓഫറുകളുമായി ജിയോ

2025 സെപ്റ്റംബര്‍ അഞ്ചിന് ഇന്ത്യന്‍ ടെലികോം രംഗത്ത് പത്ത് വര്‍ഷത്തെ സേവനം ആഘോഷിക്കാനൊരുങ്ങി റിലയന്‍സ് ജിയോ.

Reliance Jio 10th Anniversary plans,Jio unlimited data offer 2025,Jio rs 349 recharge benefits,Jio Home connection ₹1200,റിലയൻസ് ജിയോ 10ാം വാർഷിക ഓഫറുകൾ,ജിയോ അൺലിമിറ്റഡ് ഡാറ്റ ഓഫർ 2025,ജിയോ 349 രൂപ റീചാർജ് ആനുകൂല്യങ്ങൾ,ജിയോ ഹോം കണക്ഷൻ 1200 രൂപ ഓഫർ

അഭിറാം മനോഹർ

, വ്യാഴം, 4 സെപ്‌റ്റംബര്‍ 2025 (09:35 IST)
2025 സെപ്റ്റംബര്‍ അഞ്ചിന് ഇന്ത്യന്‍ ടെലികോം രംഗത്ത് പത്ത് വര്‍ഷത്തെ സേവനം ആഘോഷിക്കാനൊരുങ്ങി റിലയന്‍സ് ജിയോ. കഴിഞ്ഞ 9 വര്‍ഷത്തെ യാത്രയില്‍ 50 കോടിയിലധികം ഉപഭോക്താക്കളെ ലഭിച്ചതില്‍ നന്ദി അറിയിച്ച റിലയന്‍സ് ചെയര്‍മാന്‍ ആകാശ് അംബാനി കമ്പനിയുടെ പത്താം വാര്‍ഷികത്തില്‍ ആകര്‍ഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്താം വാര്‍ഷികത്തില്‍ 3 പ്ലാനുകളാണ് കമ്പനി പ്രഖ്യാപിച്ചത്.
 
ഒന്നാമത്തെ പ്ലാനായ ആനിവേഴ്‌സറി വീക്കന്റ് പ്ലാന്‍ പ്രകാരം സെപ്റ്റംബര്‍ 5 മുതല്‍ സെപ്റ്റംബര്‍ 7 വരെ മൂന്ന് ദിവസത്തേക്ക് എല്ലാ 5 ജി ഉപഭോക്താക്കള്‍ക്കും അവര്‍ ഉപയോഗിക്കുന്ന പ്ലാന്‍ എന്ത് തന്നെയായാലും അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കും. 4ജി ഉപഭോക്താക്കള്‍ക്ക് 39 രൂപയുടെ ഡാറ്റ അഡ്ഒണ്‍ വഴി ദിവസവും 3 ജിബി വരെ 4ജി ഡാറ്റ ഉപയോഗിക്കാനാകും.ഇതിന് പുറമേ ജിയോ ഫിനാന്‍സ് വഴി 2% അധിക ഡിജിറ്റല്‍ ഗോള്‍ഡ് (Jio Gold വഴി), ?3000 വിലയുള്ള വൗച്ചര്‍, Jio Hotstar, Jio Saavn Pro 1 മാസം സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍, സൊമാറ്റോ ഗോള്‍ഡ് 3 മാസം, നെറ്റ്‌മെഡ് ആദ്യ 6 മാസം സബ്‌സ്‌ക്രിപ്ഷന്‍, കൂടാതെ Jio Home 2 മാസം സൗജന്യ ട്രയല്‍ എന്നിവയും ലഭ്യമാകും. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഇതേ ആനുകൂല്യങ്ങള്‍ ബാധകമാണ്. 349 രൂപയില്‍ താഴെയുള്ള പ്ലാനുകള്‍ ഉള്ളവര്‍ 100 രൂപയുടെ പാക്ക് ചേര്‍ത്ത് ഇതേ ആനുകൂല്യങ്ങള്‍ നേടാം
 
രണ്ടാമത്തെ ഓഫര്‍ ആനിവേഴ്‌സറി മന്ത്ലി സ്‌പെഷ്യല്‍ പ്രകാരം സെപ്റ്റംബര്‍ 5 മുതല്‍ ഒക്ടോബര്‍ 5 വരെ 349 രൂപയ്ക്കും അതിലധികവുമായ പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്കും അണ്‍ലിമിറ്റഡ് 5ജി ഡാറ്റയാണ് ലഭിക്കുക.പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സിനും ഇതേ ആനുകൂല്യങ്ങള്‍ ലഭിക്കും.349 രൂപയില്‍ താഴെയുള്ള പ്ലാനുകള്‍ ഉള്ളവര്‍ 100 രൂപയുടെ പാക്ക് ചേര്‍ത്ത് ഇതേ ആനുകൂല്യങ്ങള്‍ നേടാം.
 
മൂന്നാമത്തെ ഓഫറായ ആനിവേഴ്‌സറി ഇയര്‍ സര്‍പ്രൈസ് പ്രകാരം 349 രൂപയുടെ മന്ത്‌ലി റീച്ചാര്‍ജ് 12 മാസം തുടര്‍ച്ചയായി ചെയ്യുന്നവര്‍ക്ക് 13മത്തെ മാസത്തെ മുഴുവന്‍ സേവനങ്ങളും സൗജന്യമായി ലഭിക്കും.

അതേസമയം ജിയോ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ജിയോ ഹോം കണക്ഷന്‍ എടുക്കുന്നവർക്ക് 1200 രൂപയ്ക്ക് 2 മാസത്തേക്ക് ലഭിക്കും. ആയിരത്തിലധികം ടിവി ചാനലുകള്‍, അണ്‍ലിമിറ്റഡ് ഡാറ്റ, 30 എംബിപിഎസ് സ്പീഡ്, 12ല്‍ കൂടുതല്‍ ഒടിടികള്‍, 4കെ സെറ്റ് ടോപ്പ് ബോക്‌സ്, 2 മാസ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, ജിയോഗോള്‍ഡില്‍ 2 ശതമാനം അധികം ഡിജിറ്റല്‍ ഗോള്‍ഡ്, 3000 രൂപ മൂല്യമുള്ള വൗച്ചറുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

GST Revision: രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം,ജിഎസ്ടി ഇനി 2 സ്ലാബുകളിൽ, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും