Webdunia - Bharat's app for daily news and videos

Install App

തിരഞ്ഞെടുപ്പ് നയങ്ങൾ ലംഘിച്ചു, ബി ജെ പിയുടെ 98 പരസ്യങ്ങൾ നീക്കം ചെയ്ത് ഗൂഗിൾ

Webdunia
ശനി, 6 ഏപ്രില്‍ 2019 (17:55 IST)
ലോക്സഭാ തിരഞ്ഞെടുപ്പിലെ ഓൺലൈൻ പ്രചരണ നയങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബി ജെ പിയുടെ 98 പരസ്യങ്ങൾ ഗൂഗിൾ നീക്കം ചെയ്തു. വിവിധ പരസ്യ ഏജൻസികൾ നൽകിയ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരസ്യങ്ങളാണ് ഗൂഗിൾ നീക്കം ചെയ്തത്. വൈ എസ് ആർ കോൺഗ്രസിന്റെ അഞ്ച് പരസ്യങ്ങളും ഗൂഗിൾ നീക്കം ചെയ്തിട്ടുണ്ട്.
 
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വർത്തകളും പ്രചരണങ്ങളും ചെറുക്കുന്നതിന്റെ ഭാഗമായാണ്  ഗൂഗിളിന്റെ നടപടി. ഓൺലൈൻ വഴിയുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ട്രാൻസ്‌പരൻസി ഉറപ്പു വരുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്ന് പസസ്യവുമയി ബന്ധപ്പെട്ട വിവവരങ്ങൾ വ്യക്തമാക്കികൊണ്ടുള്ള ട്രാൻസ്‌പാരൻസി റിപ്പോർട്ടിലാണ് ഗൂഗിൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 
 
3.6 കോടി രുപയുടെ 831 പരസ്യങ്ങളാണ് ഫെബ്രുവരി 20നും ഏപ്രിൽ നാലിനുമിടയിൽ ഗൂഗിളിൽ പ്രത്യക്ഷപ്പെട്ടത്. ഇതിൽ 1.21 കോടിയുടെ 554 പരസ്യങ്ങൾ ബി ജെ പി നല്‍കിയതാണ് എന്ന് ഗൂഗിൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓൺലൈൻ വഴിയുള്ള പ്രചരണങ്ങളുടെ ചിലവും തിരഞ്ഞെടുപ്പ് ചിലവിൽ ഉൾപ്പെടുത്തും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

അടുത്ത ലേഖനം
Show comments