Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി പാസ് വേഡ് വേണ്ട, പകരം പാസ് കീ: പുതിയ സംവിധാനവുമായി ഗൂഗിൾ

ഇനി പാസ് വേഡ് വേണ്ട, പകരം പാസ് കീ: പുതിയ സംവിധാനവുമായി ഗൂഗിൾ
, വെള്ളി, 5 മെയ് 2023 (19:12 IST)
പാസ് വേഡില്ലാതെ തന്നെ സുരക്ഷിതമായി ലോഗിൻ ചെയ്യാനുള്ള സംവിധാനം അവതരിപ്പിച്ച് ഗൂഗിൾ. പാസ് കീ എന്ന പുതിയ ഡിജിറ്റൽ കീ സംവിധാനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പാസ് വെഡ് ഇനി മുതൽ ടൈപ്പ് ചെയ്യുകയോ ഓർത്തുവെയ്ക്കുകയോ ചെയ്യേണ്ടതില്ലെന്നതാണ് ഇതിൻ്റെ ഗുണം.
 
എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളിലും ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്യാനായി പുതിയ പാസ് കീ സംവിധാനം പ്രയോജനപ്പെടുത്താം.  പാസ്‌വേഡുകൾക്ക് പകരം ഫിംഗർ പ്രിൻ്റ്, ഫേസ് സ്കാൻ,സ്ക്രീൻ ലോക്ക് പിൻ എന്നിവ ഉപയോഗിച്ച് അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ പാസ് കീ സംവിധാനത്തിലൂടെ സാധിക്കും. ഫിഷിങ് പോലുള്ള ഓൺലൈൻ അക്രമത്തെ ചെറുക്കാൻ ഇതിലൂടെയാകും. ഒടിപി പോലുള്ള സംവിധാനങ്ങളെക്കാൾ സുരക്ഷിതമാണിതെന്ന് ഗൂഗിൾ പറയുന്നു.
 
 
http://g.co/passkey എന്ന ലിങ്ക് വഴിയോ ഗൂഗിൾ അക്കൗണ്ടിലെ സെക്യൂരിറ്റി ഓപ്ഷൻ വഴിയോ പാസ് കീ തെരെഞ്ഞെടുക്കാം. ഏത് ഉപകരണത്തിലാണോ അക്കൗണ്ട് ഉപയോഗിക്കുന്നത് അതിൽ പാക് കീ ജനറേറ്റ് ചെയ്യാം. അക്കൗണ്ട് സൈൻ ഔട്ട് ചെയ്ത് പിന്നീട് ലോഗിൻ ചെയ്യുമ്പോൾ ഫിംഗർ പ്രിൻ്റ്,പാറ്റേൺ,ഫെയ്സ് ഡിറ്റക്ഷൻ തുടങ്ങിയവ മതിയാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

10 വർഷക്കാലത്തിന് മുകളിലുള്ള ആധാറിലെ വിവരങ്ങൾ പുതുക്കണം, സൗജന്യമായി ചെയ്യാൻ ചെയ്യേണ്ടത് ഇത്രമാത്രം