Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെർച്ച് ഫലങ്ങളിൽ നിന്നും ട്വിറ്റുകൾ ഒഴിവാക്കി ഗൂഗിൾ

സെർച്ച് ഫലങ്ങളിൽ നിന്നും ട്വിറ്റുകൾ ഒഴിവാക്കി ഗൂഗിൾ
, ഞായര്‍, 19 ജൂലൈ 2020 (10:09 IST)
ന്യൂയോർക്ക്: ഗൂഗിൾ സെർച്ചിൽ നേരത്തെ ഒരു വ്യക്തിയേയോ,സ്ഥാപനത്തെയൊ മറ്റെന്തെങ്കിലും വിഷയത്തെ പറ്റി തിരയുമ്പോൾ ഫലങ്ങളിൽ അവയുമായി ബന്ധപ്പെട്ട ട്വിറ്റുകളും കാണിക്കുന്ന പതിവുണ്ട്.ഇത്തരത്തിൽ വിഷയവുമായി ബന്ധപ്പെട്ട ട്വിറ്റർ ബോക്‌സുകൾ ലഭിക്കാൻ ഇത് വളരെ എളുപ്പമായിരുന്നു. എന്നാലിപ്പോളിതാ ഈ സേവനം താത്‌കാലികമായി നിർത്തിവെച്ചിരിക്കുകയാണ് ഗൂഗിൾ.
 
ട്വിറ്ററിന്റെ കൂടി ആവശ്യം കൂടി പരിഗണിച്ചുകൊണ്ടാണ് ഗൂഗിൾ ഇത്തരമൊരു ഒഴിവാക്കലിലേക്കെത്തിയത് എന്നാണ് സൂചന.ഇത് സംബന്ധിച്ച് ആന്‍ഡ്രോയ്ഡ് പൊലീസ് ഗൂഗിളുമായി ബന്ധപ്പെട്ടപ്പോള്‍ ഗൂഗിള്‍ വക്താവ് ഇത് സ്ഥിരീകരിച്ചു. അടുത്തിടെ ബിറ്റ്‌കോയിൻ ആവശ്യപ്പെട്ട് ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ട സംഭവത്തെ തുടർന്നാണ് ഗൂഗിളിന്റെ ഫീച്ചർ ഒഴിവാക്കിയിരിക്കുന്നത്. കൂടുതല്‍ സുരക്ഷ റിവ്യൂകള്‍ നടത്തി വീണ്ടും ഈ ഫീച്ചര്‍ തിരിച്ചെത്തിക്കും.
 
ബിറ്റ്‌കോയിൻ ആവശ്യപ്പെട്ട് നടത്തിയ ഹാക്കിംഗിൽ ട്വിറ്റര്‍ കടുത്ത ഡാറ്റാ ലംഘനം നേരിട്ടതായാണ് റിപ്പോര്‍ട്ട്. സുരക്ഷാ സംഭവം ട്വിറ്റര്‍ കണ്ടെത്തി അതു പരിഹരിച്ചിരുന്നു. മുൻ യുഎസ് പ്രസിദന്റ് ബാരാക് ഒബാമയുടെ അടക്കം നിരവധി പേരുടെ ട്വിറ്റർ അക്കൗണ്ടുകൾ അക്രമണകാരികൾ ഹാക്ക് ചെയ്‌തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് സാമൂഹികവ്യാപനം സംഭവിച്ചുകഴിഞ്ഞു: സ്ഥിതി ഇനിയും ഗുരുതരമാകുമെന്ന് ഐഎംഎ