അമേരിക്കയിൽ മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സ് ഉൾപ്പെടെയുള്ളവരുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു, ക്രിപ്‌റ്റോ കറൻസി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ശതകോടിശ്വരന്മാരുടെയുടെയും രാഷ്ട്രീയ പ്രമുഖരുടെയും ഉൾപ്പെടെയുള്ളവരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്‌തിരിക്കുന്നത്.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബിൽ ഗേറ്റ്സിന് പുറമേ, മുൻ പ്രസിഡന്റ് ബാരാക് ഒബാമ, പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബെഡൻ,ടെസ്‌ല ഉടമ ഇലോൺ മസ്‌ക് എന്നിവരുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്‌തവയിൽ ഉൾപ്പെടുന്നു.വ്യാജ വെബ് സൈറ്റിന്‍റെ ബിറ്റ്കോയിന്‍ അക്കൌണ്ടിലേക്ക് 1000 ഡോളര്‍ അയച്ചാല്‍ നിങ്ങള്‍ക്ക് 2000 ഡോളര്‍ ലഭിക്കുമെന്ന സന്ദേശമാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ അക്കൗണ്ടിന്റെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്ക് മാർക്ക് ട്വിറ്ററിൽ നിന്ന് അപ്രത്യക്ഷമായി. പാസ്‍വേർഡ് മാറ്റാനുള്ള ശ്രമം പരാജയപ്പെടുന്നതായും റിപ്പോർട്ടുണ്ട്.
ഇതിന് പിന്നാലെ സംഭവം അറിഞ്ഞ് പ്രതികരിച്ച ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി ഇത് കഠിനമേറിയ ദിനം എന്നാണ് ട്വീറ്റ് ചെയ്തത്. സംഭവം നേരെയാക്കാൻ ടീം കഠിനമായ ശ്രമത്തിലാണെന്നും എന്താണ് സംഭവിച്ചതെന്ന കാര്യങ്ങൾ പിന്നീട് വിശദമാക്കുമെന്നും അറിയിച്ചു.