തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഇടുക്കി സ്വദേശിക്കും കോവിഡ് 19 സ്ഥിരീകരിച്ചു

വെള്ളി, 3 ഏപ്രില്‍ 2020 (10:41 IST)
ഇടുക്കി: നിസാമുദ്ദീനിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഇടുക്കി സ്വദേശിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഉടൻ പുറത്തുവിടും. സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാർച്ച് രണ്ടാംവാരം തന്നെ ഇദ്ദേഹം കേരളത്തിൽ തിരികെയെത്തിയിരുന്നു.
 
ഇദ്ദേഹം വിവധ ഇടങ്ങൾ സന്ദർശിച്ചതായും, ചടങ്ങുകളിൽ പങ്കെടുത്തതായുമാണ് വിവരം. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. രോഗിയുമായി നേരിട്ട് ഇടപഴകിയ. പത്തൊൻപത് പേരുടെ പരിശോധ ഫലം ഇന്ന് പുറത്തുവന്നേക്കും   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഈ ഇരുട്ടിനെ അകറ്റണം, അതിന് ഏപ്രിൽ 5 വെളിച്ചമാകണം: ഏപ്രിൽ 5ന് രാത്രി 9 മണിക്ക് ദീപം തെളിയിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം