Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഷ്ട്രീയ കൃഷി വികാസ് യോജന വഴിസൂക്ഷ്മ ജലസേചന പദ്ധതി:അപേക്ഷിക്കാം

രാഷ്ട്രീയ കൃഷി വികാസ് യോജന വഴിസൂക്ഷ്മ ജലസേചന പദ്ധതി:അപേക്ഷിക്കാം

അഭിറാം മനോഹർ

, ഞായര്‍, 19 ജനുവരി 2025 (14:45 IST)
രാഷ്ട്രീയ കൃഷി വികാസ് യോജന വഴി  സൂക്ഷ്മ ജലസേചന സംവിധാനങ്ങളായ ഡ്രിപ്പ്, സ്പിങ്ളര്‍, മൈക്രോ സ്പിങ്ളര്‍, റെയിന്‍ഗണ്‍ മുതലായവ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആര്‍.കെ.വി.വൈ.-പി.ഡി.എം.സി പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്ന ചെറുകിട കര്‍ഷകര്‍ക്ക് അനുവദനീയ ചെലവിന്റെ 55 ശതമാനവും മറ്റുളള കര്‍ഷകര്‍ക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും.  
 
ഒരു ഗുണഭോക്താവിന് പരമാവധി അഞ്ചു ഹെക്ടര്‍ കൃഷിക്കാണ് ആനുകൂല്യം ലഭിക്കുക. സൂക്ഷ്മ ജലസേചനം ചെയ്യുന്നതിന് വിളകള്‍ തമ്മിലുളള അകലവും സ്ഥലവിസ്തൃതിയും കണക്കിലെടുത്തു നിശ്ചിത ആനുകൂല്യം ലഭിക്കും. അപേക്ഷകന്റെ ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, തന്‍വര്‍ഷം കരമടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷാഫോറം കോട്ടയം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസില്‍ നല്‍കണം. 
 
വിശദവിവരത്തിന് ഫോണ്‍: 0481-2561585, 8547700263, 9446979425.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, 2 മരണം