ഒടിടി പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ; വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കി

Webdunia
ബുധന്‍, 11 നവം‌ബര്‍ 2020 (13:33 IST)
ഡൽഹി: രാജ്യത്ത് അതിവേഗം വളരുന്ന ഒടിടി പ്ലാറ്റ്ഫോമൂകൾക്ക് നിയന്ത്രണം  കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. ഒടിടി പ്ലാറ്റ്ഫോമുകളെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലത്തിന് കീഴിലാക്കി. ഇതോടെ ഒടിടി പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകൾ സർക്കാർ നിയന്ത്രണത്തിലാകും. ഓൺലൈൻ വാർത്താ മാധ്യമങ്ങളെ ഉൾപ്പടെയാണ് ഇത്തരത്തിൽ നിയന്ത്രണത്തിൽ കൊണ്ടുവന്നിരിയ്ക്കുന്നത്. 
 
ഒടിടി പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകൾ സംബന്ധിച്ച് നിരവധി പരാതികൾ കോടതികളിൽ എത്തിയ പശ്ചാത്തലത്തിലാണ് വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി. 'ഓടിടി പ്ലാാറ്റ്ഫോമുകളിലെ കണ്ടന്റുകളെ കുറിച്ച് വ്യപകമായ പരാതികൾ ഉയരുന്നുണ്ട്. 40 ഓളം കേസുകൾ ഇതുമായി ബന്ധപ്പെട്ട് കോടതികളുടെ പരിഗണനയിലാണ്' എന്ന് വാർത്താ വിതരണ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 
 
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനായി എന്ത് സംവിധാനമാണ് കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഇതോടെയാണ് ഒടിടി പ്ലാറ്റ്ഫോമുകളെയും മറ്റു ഓൺലൈൻ മാധ്യമങ്ങളെയും നിരീക്ഷിയ്ക്കുന്നതിന് സംവിധാനം ഒരുക്കാൻ കേന്ദ്രം തീരുമാനിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

എ ഐ മസ്കിനെ സമ്പന്നനാക്കുമായിരിക്കും, ദശലക്ഷം പേർക്കെങ്കിലും തൊഴിൽ ഇല്ലാതെയാകും മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ് ഫാദർ

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

അടുത്ത ലേഖനം
Show comments