ആൻഡ്രോയ്‌ഡും ഐഒഎസും മാത്രമല്ല: ഇന്ത്യയുടെ ഒഎസ് കൂടെ വരുമെന്ന് കേന്ദ്രസർക്കാർ

Webdunia
വ്യാഴം, 17 മാര്‍ച്ച് 2022 (20:23 IST)
പൂർണമായി ഇന്ത്യയിൽ തന്നെ നിർമ്മിച്ച ഹാൻഡ് സെറ്റുകൾക്കായി ഒരു ഓപ്പറേഷൻ സിസ്റ്റം തന്നെ ഉണ്ടാക്കാൻ ഇന്ത്യൻ സർക്കാർ പദ്ധതിയിടുന്നു. ആൻഡ്രോയ്‌ഡിനും ഐഒ‌എസിനും ബദലായി തദ്ദേശിയമായ ഓപ്പറ്ഏഷൻ സിസ്റ്റം നിർമ്മിക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.  കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം പാർലമെന്റിന്റെ അറിയിച്ചത്.
 
ഇത്തരമൊരു ഓപ്പറേറ്റിങ് സിസ്റ്റം കൊണ്ട് വരാനുള്ള നയം രൂപീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.ഇത്തരം ഒരു ഒഎസ് ഉണ്ടാക്കിയാല്‍ അത് ഇന്ത്യയില്‍ മാത്രമാണോ ഉപയോഗിക്കുക എന്ന കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്‍റെ ചോദ്യത്തിനും മന്ത്രി ഉത്തരം നല്‍കി. തദ്ദേശീയമായ ഒരു സോഫ്റ്റ് വെയറിന്‍റെയും കയറ്റുമതി സാധ്യത രാജ്യം തടയാറില്ലെന്നാണ് മന്ത്രി ഉത്തരം നല്‍കിയത്. 
 
2026-ഓടെ ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിര്‍മ്മാണം 300 ബില്യണ്‍ ഡോളറിലേക്ക് എത്തിക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നത്. നിലവില്‍ 75 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം

കീം പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അടുത്ത ലേഖനം
Show comments