ഇൻസ്റ്റഗ്രാമിന് ബദൽ അവതരിപ്പിച്ച് റഷ്യ. യുക്രൈനെതിരെ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ഇൻസ്റ്റഗ്രാം നിരോധിച്ചതിനു പിന്നാലെയാണ് റഷ്യ സ്വന്തം ഫോട്ടോ ഷെയറിങ് ആപ്പുമായി രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിൽ ഇല്ലാത്ത ചില ഫീച്ചറുകളും റോസ്‌ഗ്രാമിൽ ഉണ്ടാകും. ഈ മാസം 28 മുതൽ ആപ്പ് ആപ്പ് സ്റ്റോറുകളിൽ ലഭ്യമാവും.
റഷ്യൻ മാധ്യമങ്ങൾക്കെതിരെ വിവേചനം നടക്കുന്നുവെന്ന് ആരോപിച്ച് റഷ്യയിൽ ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക് ആപ്പുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ പ്ലാറ്റ്ഫോമുമായി റഷ്യ മുന്നോട്ട് പോകുന്നത്.