വിപിഎന്നുകളും ക്ലൗഡ് സ്റ്റോറേജ് സർവീസുകളും ഉപയോഗിക്കരുത്: സർക്കാർ ജീവനക്കാർക്ക് മാർഗനിർദേശം

Webdunia
ചൊവ്വ, 21 ജൂണ്‍ 2022 (20:29 IST)
പുതിയ വിപിഎൻ നെറ്റ്‌വർക്കുകൾ,ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ നിർദേശം. സർക്കാർ ജീവനക്കാർക്കാണ് ഇത് ബാധകമാകുക. നാഷണൽ ഇൻഫർമാറ്റിക്സ് സെൻ്ററും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമുമാണ് നിർദേശം നൽകിയിരിക്കുന്നത്. ഈ ഉത്തരവിന്  ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) അംഗീകാരം നൽകിയെന്നാണ്  റിപ്പോർട്ട്.
 
വിപിഎൻ കമ്പനികൾ ദീർഘകാലം തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചുവെയ്ക്കണമെന്ന നിർദേശത്തിനെ തുടർന്ന് രാജ്യത്തെ ജനപ്രിയ വിപിഎൻ സർവീസുകളിൽ പലതും ഇന്ത്യ വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. സൈബർ സുരക്ഷാ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് ഈ മാസം അവസാനത്തോടെ സർക്കാർ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. വിപിഎൻ കമ്പനികൾ ഉപഭോക്താക്കളുടെ വിവരങ്ങൾ 5 വർഷക്കാലം സൂക്ഷിക്കണമെന്നാണ് സർക്കാർ നിർദേശം. ജൂൺ 28ഓടെയാണ് ഇത് പ്രാവർത്തികമാവുക.
 
 ടീം വ്യൂവർ, എനിഡെസ്ക് (AnyDesk),അമ്മീ (Ammyy) അഡ്മിൻ തുടങ്ങിയ അനധികൃത റിമോട്ട് അഡ്മിനിസ്ട്രേഷൻ ടൂളുകൾ ഉപയോഗിക്കുന്നതിൽ നിന്നു മാറി നിൽക്കാനും സർക്കാർ ജീവനക്കാർക്കുള്ള മാർഗനിർദേശത്തിൽ പറയുന്നു. സർക്കാർ രേഖകൾ സ്കാൻ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ആപ്പുകൾക്കും നിയന്ത്രണങ്ങളുണ്ട്. സർക്കാർ ജീവനക്കാർ അക്കൗണ്ടുകൾക്ക് പെട്ടെന്ന് കണ്ടെത്താനാകാത്ത പാസ്വേഡുകൾ ഉപയോഗിക്കണമെന്നും ഇത് ഓരോ 45 ദിവസത്തെ ഇടവേളയിലും അപ്ഡേറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്.
താത്കാലിക കരാർ, ഔട്ട്സോഴ്സ് ജീവനക്കാർക്കും ഈ നിർദേശങ്ങൾ ബാധകമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments