Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്വിറ്ററിനെതിരെ കേന്ദ്രം നിലപാട് കടുപ്പിക്കുന്നു, കേസെടുക്കാൻ ആലോചന

ട്വിറ്ററിനെതിരെ കേന്ദ്രം നിലപാട് കടുപ്പിക്കുന്നു, കേസെടുക്കാൻ ആലോചന
, ഞായര്‍, 6 ജൂണ്‍ 2021 (08:58 IST)
ട്വിറ്ററിനെതിരെ കടുത്ത നിലപാടുമായി കേന്ദ്രസർക്കാർ. സമൂഹമാധ്യമത്തിനെതിരെ കേസെടുക്കാനാണ് ആലോചനയെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകി. ട്വിറ്ററിന്റെ നിലപാട് ദൗർഭാഗ്യകരമാണെന്നും ട്വിറ്ററിന് നൽകിയത് അന്ത്യശാസനമാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
 
ഇലക്ട്രോണിക്സ് ആന്‍റ് ഐടി മന്ത്രാലയമാണ് പുതിയ മാനദണ്ഡങ്ങള്‍ അനുസരിക്കാന്‍ അവസാന അവസരം നല്‍കി ട്വിറ്ററിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതുവരെ ട്വിറ്ററിൽ നിന്നും വിഷയത്തിൽ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ലെന്നും നോട്ടീസിന് ആവശ്യമായ മറുപടി പ്രതീക്ഷിക്കുന്നു എന്നും കത്തിലുണ്ട്. പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് വിവരങ്ങൾ നൽകാൻ തയ്യാറാകണമെന്നും അറിയിച്ചിട്ടുണ്ട്. മറുപടി ലഭിക്കാത്ത പക്ഷം ട്വിറ്ററിന് സോഷ്യല്‍ മീഡിയ എന്ന നിലയില്‍ ഇന്ത്യയില്‍ ലഭിക്കുന്ന നിയമപരിരക്ഷ ഇല്ലാതാകുമെന്നും നോട്ടീസിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പമ്പാനദിയില്‍ മീന്‍ പിടിക്കാനിറങ്ങിയ ആള്‍ മുങ്ങിമരിച്ചു