Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്വിറ്റർ പോക്‌സോ നിയമം ലംഘിച്ചുവെന്ന് ബാലാവകാശ കമ്മീഷന്റെ പരാതി, കേസ്

ട്വിറ്റർ പോക്‌സോ നിയമം ലംഘിച്ചുവെന്ന് ബാലാവകാശ കമ്മീഷന്റെ പരാതി, കേസ്
, തിങ്കള്‍, 31 മെയ് 2021 (19:01 IST)
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പരാതിയിൽ ട്വിറ്ററിനെതിരെ കേസെടുത്ത് ഡൽഹി പോലീസ്. തെറ്റായ വിവരങ്ങൾ നൽകിയെന്നും പോക്സോ നിയമം ലംഘിച്ചെന്നുമുള്ള പരാതിയിലാണ് ഡൽഹി പോലീസ് എഫ്ഐആർ ഫയൽ ചെയ്‌തിരിക്കുന്നത്.
 
കുട്ടികളുടെ അശ്ലീലവീഡിയോകളുടെ ലിങ്കുകൾ ട്വിറ്ററിലുണ്ടെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതി. സംഭവത്തെ തുടർന്ന് കുട്ടികൾ ട്വിറ്റർ ഉപയോഗിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ കുട്ടികൾക്ക് ട്വിറ്ററിൽ പ്രവേശനം നൽകരുതെന്നാണ് ബാലാവകാശ കമ്മീഷൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 12,300 പേർക്ക് കൊവിഡ്,174 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി 13.77