ജിയോയിലെ ഡാറ്റ ബാലന്‍സ് അറിയാന്‍ പറ്റുന്നില്ലേ ? ഇതാ ചില മാര്‍ഗങ്ങള്‍ !
റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് ഈ ഘട്ടങ്ങളിലൂടെ അറിയാം!
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ താരിഫ് പ്ലാന്‍ എന്ന പേരിലാണ് ഇപ്പ്പോള്‍ റിലയന്‍സ് ജിയോ അറിയപ്പെടുന്നത്. സൌജന്യ ഇന്റര്‍നെറ്റും വോയിസ് കോളുകളുമാണ് ഇതിലെ പ്രധാനമായ ആകര്‍ഷണങ്ങള്‍. 90ദിവസത്തേക്ക് അണ്‍ലിമിറ്റഡ് 4ജി ഓഫറാണ് ജിയോ നല്‍കുന്നത്. എങ്കിലും നമ്മള്‍ എത്ര ഡാറ്റയാണ് ഉപയോഗിക്കുന്നതെന്ന് അറിയണമല്ലോ? അതിനായി ഇതാ ചില വഴികള്‍...
ആപ്പിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ മൈ ജിയോ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങളുടെ ഈമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് മൈ ജിയോ അക്കൗണ്ട് തുറക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു വേരിഫിക്കേഷന്‍ മെയില്‍ ലഭിക്കും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ റീഡയറക്ടായി ജിയോ ഐഡിയും പാസ്‌വേഡും സജ്ജമാകുന്നതാണ്.
തുടര്‍ന്ന് ഡാറ്റ യൂസേജ് ഓപ്ഷന്‍ എന്ന് കാണുന്നതില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ എത്ര ഡാറ്റയാണ് ഉപയോഗിച്ചതെന്ന് അറിയാന്‍ സാധിക്കും. ഇതില്‍ നിങ്ങള്‍ ഒരു തവണമാത്രം സൈന്‍-ഇന്‍ ചെയ്യുകയാണെങ്കില്‍ തന്നെ നിങ്ങളുടെ എല്ലാ ജിയോ അക്കൗണ്ടിലേയും ഡാറ്റ ഉപയോഗം അറിയുന്നതിനും സാധിക്കും. *333# എന്ന് ഡയല്‍ ചെയ്ത് അതില്‍ പറയുന്ന നമ്പര്‍ അമര്‍ത്തുക. അത്തരത്തിലുംഡാറ്റ വിവരങ്ങള്‍ ലഭ്യമാകും.