പീഡനത്തിനിരയായ എഴുപതുകാരി ആത്മഹത്യ ചെയ്തു; അയൽക്കാരനായ യുവാവ് അറസ്റ്റിൽ
പീഡനത്തിനിരയായ എഴുപതുകാരി ജീവനൊടുക്കി
എഴുപതുകാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്തത് ലൈംഗികമായ പീഡനമേറ്റതിലുള്ള വിഷമമാണെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട സമീപവാസിയായ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുഴുക്കുന്ന് വികാസ് നഗറിലെ കാണിയേരി സരോജിനിയമ്മ എന്ന എഴുപതുകാരിയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. എന്നാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്മാർട്ടത്തിൽ വീട്ടമ്മ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തി. ഇതാണ് കേസിനു വഴിത്തിരിവുണ്ടാക്കിയത്.
മുഴുക്കുന്നിലെ തറവാട്ടു വീട്ടിൽ താമസിക്കുന്ന നളിനി, ദേവി എന്നിവർക്കൊപ്പം താമസിക്കാനായി മൂന്നു ദിവസങ്ങൾക്ക് മുമ്പാണ് സരോജിനിയമ്മ എത്തിയത്. ഇതിനിടെ അസുഖം ബാധിച്ച ദേവി ആശുപത്രിയിലായപ്പോൾ ഇവർക്ക് കൂട്ടിനായി നളിനിയും പോയി.
ഈ സമയത്ത് തനിച്ചായിരുന്ന സരോജിനിയമ്മ അന്ന് രാത്രി തറവാട്ടു വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. പോസ്റ്റ് മാർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം നടന്ന അന്വേഷണത്തിലാണ് യുവാവിനെ അറസ്റ് ചെയ്തത്. മട്ടന്നൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.