Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജി മെയിലില്‍ ഇങ്ങനെയൊരു സൂത്രമുണ്ടോ? അയച്ച മെസേജ് പിന്‍വലിക്കാന്‍ പറ്റുമത്രേ ! അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

നിങ്ങള്‍ അയച്ച സന്ദേശം തിരിച്ചെടുക്കാനും തിരുത്താനും 30 സെക്കന്‍ഡാണ് ഇതില്‍ ലഭിക്കുക

ജി മെയിലില്‍ ഇങ്ങനെയൊരു സൂത്രമുണ്ടോ? അയച്ച മെസേജ് പിന്‍വലിക്കാന്‍ പറ്റുമത്രേ ! അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
, ചൊവ്വ, 1 നവം‌ബര്‍ 2022 (09:55 IST)
വാട്‌സ്ആപ്പില്‍ നാം അയച്ച മെസേജ് ഡെലീറ്റ് ചെയ്യാന്‍ അവസരമുണ്ടായത് ഈയടുത്താണ്. അതുവരെ അയച്ച മെസേജ് അപ്പുറത്തുള്ള വ്യക്തി കാണാതെ തിരിച്ചെടുക്കാനുള്ള രീതി ഉണ്ടായിരുന്നില്ല. ജിമെയിലിലും അങ്ങനെയൊരു സൂത്രപ്പണി ഉണ്ടത്രേ ! ജിമെയിലൂടെ അയച്ച സന്ദേശം തെറ്റി പോകുകയോ മറ്റൊരാള്‍ക്ക് അയക്കുകയോ ചെയ്‌തെങ്കില്‍ ഇനി ടെന്‍ഷന്‍ ആവേണ്ട. ആ സന്ദേശം തിരിച്ചെടുക്കാനും ഡെലീറ്റ് ചെയ്യാനും ജിമെയിലിലും സാധ്യതയുണ്ട്. 
 
നിങ്ങള്‍ അയച്ച സന്ദേശം തിരിച്ചെടുക്കാനും തിരുത്താനും 30 സെക്കന്‍ഡാണ് ഇതില്‍ ലഭിക്കുക. സന്ദേശം അയച്ച ഉടനെ തന്നെ ഇത് ചെയ്യാനുള്ള അവസരമുണ്ട്. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. 
 
ജിമെയില്‍ തുറന്നശേഷം വലത് ഭാഗത്ത് മുകളിലായുള്ള 'Settings' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക 
 
അപ്പോള്‍ 'See all Settings' എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക 
 
അതില്‍ 'Undo Send' എന്ന ഓപ്ഷന് നേരെ 'Send Cancellation Period' എന്ന് കാണാം. അതില്‍ 30 സെക്കന്റ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. 
 
അതിനുശേഷം ആര്‍ക്കെങ്കിലും സന്ദേശം അയക്കുമ്പോള്‍ ഇടത് ഭാഗത്ത് താഴെയായി 'അണ്ടു' (Undo) ഓപ്ഷന്‍ വരും. Message Sent Undo View Message എന്ന് മൂന്ന് ഓപ്ഷനാണ് മെസേജ് Send ചെയ്ത ശേഷം ഇടതുഭാഗത്ത് താഴെയായി തെളിയുക. മെസേജ് തിരിച്ചെടുക്കാന്‍ ഇതില്‍ Undo ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മതി. 
 
അതേസമയം ഇതിനു ഒരു പോരായ്മയുണ്ട്. നിങ്ങള്‍ അയച്ച സന്ദേശം തിരിച്ചെടുക്കാന്‍ പരമാവധി 30 സെക്കന്റ് മാത്രമേ നിങ്ങള്‍ക്ക് ലഭിക്കൂ. മാത്രമല്ല ആ സമയത്ത് പേജ് അടയ്ക്കുകയോ ജിമെയിലില്‍ നിന്ന് ഇറങ്ങുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് ആ മെസേജ് പിന്നെ പിന്‍വലിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ അയച്ച മെസേജ് അയച്ച വ്യക്തിക്ക് ലഭിക്കുകയും ചെയ്യും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളപ്പിറവി: മുന്‍ഗണനേതര റേഷന്‍ കാര്‍ഡുടമകള്‍ക്ക് സ്പെഷ്യല്‍ അരി ലഭിക്കും