Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്മാർട്ട്ഫോണുകളുടെ രാജാവാകാൻ ഹുവായിയുടെ P30യും, P30 പ്രോയും, ഈ കരുത്തൻ സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയൂ !

വാർത്തം ഐ ടി
, വ്യാഴം, 28 മാര്‍ച്ച് 2019 (14:05 IST)
ഹുവയി P30, P30 പ്രോ എന്നീ സ്മാർട്ട്ഫോൺ മോഡലുകളാണ് ഇപ്പോൾ ടെക്ക് ലോകത്തെ ചൂടേറിയ ചർച്ചാ വിഷയം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ കമ്പനി എന്ന പട്ടം ഈ സ്മർട്ട്ഫോണുകൾ ഹുവായിക്ക് നൽകും എന്നാണ് വിലയിരുത്തപ്പെടുന്നത്. മാർച്ച് 26ന് പാരീസിൽ നടന്ന ചടങ്ങിൽ വച്ചാണ് P30, P30 പ്രോ എന്നി മോഡലുകളെ ഹുവായ് വിപണിൽ അവതരിപ്പിച്ചത്.
 
ആപ്പിളിന്റെ സ്ഥാനം ഇനി കയ്യടക്കുക ഹുവയി ആയിരിക്കും എന്നാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചതിന് ശേഷം പുറത്തുവരുന്ന വിലയിരുത്തലുകൾ. 4 മികച്ച ക്യമറകളുമയാണ് സ്മാർട്ട്ഫോണുകക്ക് എത്തുന്നു എന്നതാണ് P30യുടെയും, P30 പ്രോയുടെയും ഏറ്റവും വലിയ പ്രത്യേകത. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഇരു മോഡലുകളും 
 
  • ഹുവയി P30 പ്രോയുടെ സവിശേഷതകൾ നോക്കാം 
 
2340x1080 പിക്സൽ റെസല്യൂഷനിൽ 19.5:9 ആസ്പക്ട് റേഷ്യോയിലുള്ള 6.47 ഫുൾ എച്ച് ഡി പ്ലസ് കേർവ്ഡ് ഒലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 8 ജി ബി റാം, 128ജി ബി, 256ജി ബി, 512ജി ബി എന്നീ സ്റ്റോറേജ് വേരിയന്റുകളിലായാണ് ഫോൺ വിപണിയിൽ എത്തുക.
 
1.6 അപ്പേർച്ചറുള്ള 40 മെഗാപിക്സലിന്റെ സൂപ്പർ സ്പെക്ട്രം വൈഡ് ആംഗിൾ ലെൻസ്, 20 മെഗാപിക്സലിന്റെ അൾട്ര വൈഡ് ആംഗിൾ ലെൻസ്, 8 മെഗാപിക്സലിന്റെ പെരിസ്‌കോപ് 5X ഒപ്റ്റിക്കൾ സൂം ലെൻസ് എന്നിവ അടങ്ങുന്ന ട്രൈ റിയർ ക്യാമറകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 
 
ഡ്യുവൽ എൻ പിയു കിരിൻ 980 പ്രൊസസറാണ് ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 9 പൈയിലാണ് ഫോൺ പ്രവർത്തിക്കുക. ഇ എം യു ഐ 9 ആണ് യൂസർ ഇന്റർഫേസ് സോഫ്‌വെയർ. 40W ഹുവായി സൂപ്പർ ചാർജ്, 15W വയലെസ് ക്യുക്ക് ചാർജ്, റിവേഴ്സ് വയർ‌ലെസ് ചാർജിംഗ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 4200 എം എ എച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 
 
  • ഹുവയി P30യുടെ സവിശേഷതകൾ നോക്കാം 
 
2340x1080 പിക്സൽ റെസല്യൂഷനിൽ 19.5:9 ആസ്പക്ട് റേഷ്യോയിലുള്ള 6.1 ഇഞ്ച് ഒലെഡ് ഫുൾ എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 6 ജി ബി റാം 128 ജി ബി സ്റ്റോറേജ് വേരിയന്റായാണ് പി 30 വിപണിയിൽ എത്തുക.
 
40 മെഗാപിക്സലിന്റെ സൂപ്പർ സ്പെക്ട്രം വൈഡ് ആംഗിൾ ലെൻസ്, 16 മെഗാപിക്സലിന്റെ അൽട്ര വൈഡ് ആംഗിൾ ലെൻസ്, 8 മെഗാപിക്സലിന്റെ 3X ഒപ്റ്റിക്കൾ സൂം ലെൻസ് എന്നിവ അടങ്ങുന്ന ട്രൈ റിയർ ക്യാമറകളാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 
 
ഡ്യുവൽ എൻ പിയു കിരിൻ 980 പ്രൊസസറാണ് ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 9 പൈയിലാണ് ഫോൺ പ്രവർത്തിക്കുക. ഇ എം യു ഐ 9 ആണ് യൂസർ ഇന്റർഫേസ് സോഫ്‌വെയർ. 25W ഹുവായി സൂപ്പർ ചാർജ് സാങ്കേതികവിദ്യയിലുള്ള 3,650 എം എ എച്ച് ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉപഗ്രഹ വേധ മിസൈൽ സാങ്കേതികവിദ്യ ഇന്ത്യ നേടിയത് 2007ൽ; ഈ രംഗത്ത് ഇന്ത്യ സ്വന്തമക്കുന്ന ആദ്യ നേട്ടമല്ല മിഷൻ ശക്തി, പരീക്ഷിക്കാൻ തീരുമാനമെടുത്തത് 2014ൽ എങ്കിൽ പ്രഖ്യാപനത്തിന് തിരഞ്ഞെടുപ്പ് വരെ കാത്തിരുന്നതെന്തിന് ?