Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആൻഡ്രോയിഡിന് മാത്രമല്ല, ഗൂഗിൾ മാപ്പിനും ബദലൊരുക്കി ഹുവാവേയ് !

ആൻഡ്രോയിഡിന് മാത്രമല്ല, ഗൂഗിൾ മാപ്പിനും ബദലൊരുക്കി ഹുവാവേയ് !
, ചൊവ്വ, 20 ഓഗസ്റ്റ് 2019 (20:11 IST)
ഗൂഗിൾ ഹുവാവേയ്‌ക്കേർപ്പെടുത്തിയ വിലക്ക് ഗൂഗിളിന് തന്നെ വിനയായി തീരുന്നു. ആൻഡ്രോയിഡിന് ബദലായി ഹാർമണി ഒഎസ് പുറത്തിറക്കിയതിന് പിന്നാലെ ഗൂഗിൾ മാപ്പിനും ബദൽ കൊണ്ടുവരുന്നതിനായുള്ള നീക്കത്തിലാണ് ഇപ്പോൾ ഹുവാവേയ്. മാപ്പ് കിറ്റ് എന്നപേരിലാണ് സ്വന്തമായി സ്ട്രീറ്റ് നാവികേഷൻ സംവിധാനം ഹുവാവേയ് വികസിപ്പിക്കുന്നത്.     

ഒക്ടോബറിൽ തന്നെ ഹുവാവേയ് മാപ്പ് കിറ്റ് എത്തും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നാൽപ്പതിലധികം പ്രാദേശിക ഭാഷകളിൽ ഈ സേവനം ലഭ്യമായിരിക്കും എന്നതാണ് പ്രത്യേകതകളിൽ ഒന്ന്. ഒരു തവണ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ ഗൂഗിളിനെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കുക എന്നതാണ് ഇതുവഴി ഹുവാവേയ് ലക്ഷ്യം വക്കുന്നത്. 
 
ഹാർമണി ഒഎസ് മികച്ച വേഗതയുള്ള ഒഎസ് ആണെന്ന് ചൈനീസ്  സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ സാക്ഷ്യപ്പെടുത്തിയപ്പോഴും ഗൂഗിൾ മാപ്പ്, യുട്യൂബ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകില്ല എന്നത് തിരിച്ചടിയായിരുന്നു. ഇത് പരിഹരിക്കുന്നതിനായി സ്വന്തം പ്ലാറ്റ്ഫോമുകൾ വികസിപ്പിച്ചെടുക്കുകയാണ് ഹുവാവേയ് എന്നാണ് റിപ്പോർട്ടുകൾ. ഹുവാവേയ് ഹാർമണി ഒഎസിൽ പ്രവർത്തിക്കുന്ന ഹോണർ വിഷൻ സ്മർട്ട് ടിവികെളെ കമ്പനി വിപണിയിൽ എത്തിച്ചുകഴിഞ്ഞു. ഹാർമണി ഒഎസിൽ പ്രവർത്തിക്കുന്ന ഹുവാവേയുടെ സ്മർട്ട്ഫോണുകൾ അധികം വൈകാതെ തന്നെ വിപണിയിൽ എത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് നല്‍കി; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്തു