Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോപ്പ് അപ്പ് സെൽഫി ക്യാമറയുമായി ഹോ‌വേയ്‌യുടെ പുതിയ സ്മാർട്ട്‌ഫോൺ ഇന്ത്യയിലേക്ക് !

പോപ്പ് അപ്പ് സെൽഫി ക്യാമറയുമായി ഹോ‌വേയ്‌യുടെ പുതിയ സ്മാർട്ട്‌ഫോൺ ഇന്ത്യയിലേക്ക് !
, വെള്ളി, 19 ജൂലൈ 2019 (16:09 IST)
പോപ്പ് അപ്പ് സെൽഫി ക്യാമറയുമായി തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണിനെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഹോവേയ്. എന്നാൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഫോണിന്റെ പേരോ മറ്റു വിശദാംശങ്ങളോ ഹോ‌വെയ് പുറത്തുവിട്ടിട്ടില്ല.  
 
ഷവോമി, ഓപ്പോ, റിയൽമി, വിവോ തുടങ്ങിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ പോപ്പ് അപ്പ് സെൽഫി ക്യമറയോടുകൂടിയ സ്മാർട്ട്‌ഫോണിനെ ഇന്ത്യയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഹോ‌വെയും പോപ്പ് അപ്പ് സെൽഫി ക്യാമറയുള്ള സ്മാർട്ട്‌ഫോണിനെ ഇന്ത്യൻ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുന്നത്. 
 
ഹോവെയുടെ പി സ്മാർട്ട് സെഡ് എന്ന സ്മർട്ട്‌ഫോണിലാണ് നിലവിൽ പോപ്പ് അപ്പ് സെൽഫി ക്യാമറ ഉള്ളത്. അതിനാൽ പി സ്മാർട്ട് സെഡിനെയാവും ഹോവേയ് ഇന്ത്യയിൽ അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ കമ്പനി യാതൊരു സ്ഥിരീകരണവും നൽകിയിട്ടില്ല. 20,000 രൂപക്കുള്ളിൽ വില വരുന്ന സ്മാർട്ട്‌ഫോണിനെയായിരിക്കും ഹോവേയ് ഇന്ത്യയിലെത്തിക്കുക എന്നാണ് വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നോക്കുകുത്തിയോ പാറക്കല്ലോ?ആക്ട് ചെയ്യാനറിയില്ലെങ്കില്‍ രാജിവെച്ച് വീട്ടില്‍ പോകണം’; ഗവര്‍ണര്‍ക്കെതിരെ ഗോപാലകൃഷ്ണന്‍