Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റദിവസം കൊണ്ട് കിയ സെൽടോസ് സ്വന്തമാക്കിയത് 6,046 ബുക്കിംഗ് !

ഒറ്റദിവസം കൊണ്ട് കിയ സെൽടോസ് സ്വന്തമാക്കിയത് 6,046 ബുക്കിംഗ് !
, വെള്ളി, 19 ജൂലൈ 2019 (15:37 IST)
കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ ആദ്യ വാഹനം സെൽടോസിന് മികച്ച പ്രതികരണമാണ് ഇന്ത്യൻ വിപണിയിൽനിന്നും ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച ആദ്യ ദിനം തന്നെ 6046 ബുക്കിംഗുകളാണ് വാഹനം സ്വന്തമാക്കിയത്. ഇതിൽ 1628 ബുക്കിംഗുകൾ ഓൻലൈനായി ലഭിച്ചതാണ്. ഈ മസം 15നാണ് വാഹനത്തിനായുള്ള ബുക്കിംഗ് കിയ ആരംഭിച്ചത്. രാജ്യത്തെ 160 നഗരങ്ങളിലായുള്ള 206 അംഗികൃത ഡീലർഷിപ്പുകൾ വഴിയും ഓൺലൈനിലൂടെയും വാഹനം ബുക്ക് ചെയ്യാനാകും. 
 
അടുത്ത മാസം 22ഓടെ വാഹനത്തിന്റെ വില കമ്പനി പുറത്തുവിടും. 10 ലക്ഷം മുതൽ 17 ലക്ഷം വരെയാണ് വാഹനത്തിന് പ്രതീക്ഷിക്കപ്പെടുന്ന വില. മൂന്ന് പെട്രോൾ വേരിയന്റുകളിലും അഞ്ച് ഡീസൽ വേരിയന്റുകളിലുമാണ് വാഹനം വിപണിയിൽ എത്തുന്നത്. GTK, GTX, GTX+ എന്നിവയാണ് പെട്രോൾ വേരിയന്റുകൾ. HTE, HTK, HTK+, HTX, HTX+ എന്നിവയാണ് ഡീസൽ വഗഭേതങ്ങൾ. 
 
2018ലെ ഓട്ടോ എക്സ്‌പോയിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ എസ് പി 2 ഐ എന്ന കൺസെപ്‌റ്റ് മോഡലിനെയാണ് കിയ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. കാഴ്ചയിൽ തന്നെ കരുത്ത് വെളിവാകുന്ന അഗ്രസീവ് ഡിസൈനാണ്` വാഹനത്തിന് നൽകിയ്രിക്കുന്നത്, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന് ഡിസൈൻ ശൈലിയെ വേണമെങ്കിൽ വിശേഷിപ്പിക്കാം. കടുവയുടെ മൂക്കിന് സമാനമെന്ന് തോന്നിക്കുന്ന പ്രത്യേക ടൈഗർ നോസ് ഗ്രില്ലാണ് വാഹനത്തിന് അഗ്രസീവ് ലുക്ക് നൽകുന്നതിലെ പ്രധാന ഘടകം
 
നിണ്ടുപരന്ന ബോണറ്റും എൽ ഇ ഡി ഹെഡ് ലാമ്പുകളും ഈ ഗാംഭീര്യം വർധിപ്പിക്കുന്നു. ഒതുക്കമാർന്ന ശൈലിയിലാണ് വാഹനത്തിന്റെ ഇന്റീരിയർ സജ്ജീകരിച്ചിരിക്കുന്നത്. 10.25 ഇഞ്ച് ഇന്ഫോടെയിൻമെന്റ് സിസ്റ്റം 360 ഡിഗ്രി സറൗണ്ടബിൾ ക്യാമറ ഉൾപ്പടെയുള്ള അത്യാധുനിക സംവിധനങ്ങളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. ഡ്രൈവർക്ക് വളരെ വേഗത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഇവയുടെ സജ്ജികരണം
 
ബി എസ് 6 പെട്രോൾ ഡീസൽ എഞിനുകളിൽ വാഹനം വിപണിയിലെത്തും. 1.4 ലിറ്റർ ടി ജിഡിഐ പെട്രൊൾ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് വാഹനം വിപണിയിൽ എത്തുക. 7 സ്പീഡ് ഡി സി റ്റിയാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ ഉണ്ടാവുക. 6 സ്പീഡ് മാനുവ ട്രാൻസ്മിഷനും, സിവിടിയും 1.5 ലിറ്റർ പെട്രോൽ എഞ്ചിനിൽ ലഭ്യമായിരിക്കും. 6 സ്പീഡ് ടോർക്ക് കൺവേർട്ടബിൾ ട്രാൻസ്മിഷനായിരികും ഡീസൽ എഞ്ചിനിൽ ഉണ്ടാവുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചായ മാത്രമല്ല, അനുഷ്ക ചായക്കപ്പും സ്വന്തം കൈകൊണ്ട് ഉണ്ടാക്കും; വൈറലായി ചിത്രങ്ങൾ