Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂത്രത്തിൽനിന്നും ജലവും വളവും വേർതിരിക്കാം, കണ്ടെത്തലുമായി മദ്രാസ് ഐഐടിയിലെ ഗവേഷകർ !

മൂത്രത്തിൽനിന്നും ജലവും വളവും വേർതിരിക്കാം, കണ്ടെത്തലുമായി മദ്രാസ് ഐഐടിയിലെ ഗവേഷകർ !
, വെള്ളി, 23 ഓഗസ്റ്റ് 2019 (20:47 IST)
മനുഷ്യ മൂത്രത്തിൽനിന്നും ജലവും ജൈവ വളവും വേർതിരിച്ചെടുക്കാനാകുന്ന സാങ്കേതിക്വിദ്യ വികസിപ്പിച്ചെടുത്ത് മദ്രാസ് ഐഐടിയിലെ ഗവ്രേഷകർ. 'വട്ടർ ചക്ര' എന്നാണ് ഈ സംവിധാനത്തിന് ഗവേഷകർ പേര് നൽകിയിരിക്കുന്നത്. മദ്രാസ് ഐഐടിയിലെ ഗാവേഷകയായ അനുഷ ഗുപ്തയും സംഘവുമാണ് വാട്ടർ ചക്ര എന്ന മോഡുലാർ ടോയ്‌ലെറ്റ് ട്രീറ്റ്‌മെന്റ് യൂണിറ്റ് വികസിപ്പിച്ചത്.
 
മൂത്രത്തിലെ 96 ശതമാനം ഫോസ്‌ഫറസും, 80 ശതമാനം നൈട്രജനും 90 ശതമാനം ജലവും വേർതിരിച്ചെടുത്ത് പുനരുപയോഗിക്കാൻ സാധിക്കും എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. വാണിജ്യ സ്ഥാപനങ്ങളിലും മാളുകളിലും പുതിയ മോഡുലാർ ടോയ്‌ലെറ്റ് ട്രീറ്റ്‌മെന്റ് യൂണിറ്റ് സ്ഥാപിക്കുവഴി. ജലക്ഷാമത്തിന് വലിയ അളവിൽ പരിഹാരം കണ്ടെത്താൻ സധിക്കും എന്നാണ് പ്രതീക്ഷ.  
 
മാത്രമല്ല നൈട്രജൻ ഫോസ്‌ഫറസ് പൊട്ടാസ്യം എന്നിവയെ വാണിജ്യാടിസ്ഥാത്തിൽ തന്നെ ഉപയോഗിക്കാനും സാധിക്കും. മൂത്രത്തിൽനിന്നും വേർതിരിച്ചെടുക്കുന്ന ജലം ടോയ്‌ലെറ്റ് ഫ്ലെഷുകളിലും ഫയർ ഫൈറ്റിംഗ് ഗാർഡനിംഗ് ആവശ്യങ്ള്ള്ക്ക് ഉപയോഗപ്പെടുത്താനാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

20X സൂം, അമ്പരപ്പിക്കുന്ന ഇമേജ് സ്റ്റെബിലൈസ് സംവിധാനം, ഓപ്പോ റെനോ 2 വരുന്നു !