Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ, ജിയോ ഇമേജിങ് ഉപഗ്രഹം ജിസാറ്റ് 1ന്റെ വിക്ഷേപണം ഓഗസ്റ്റ് 12ന്

ഇന്ത്യ
, ഞായര്‍, 8 ഓഗസ്റ്റ് 2021 (10:35 IST)
സ്വാതന്ത്രദിനാഘോഷങ്ങൾക്ക് മുന്നോടിയായി ജിയോ-ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ് 1 വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ. പാകിസ്‌താൻ, ചൈന അതിർത്തികൾ ഉൾപ്പടെ ഉപഭൂഖണ്ഡത്തിന്റെ നിരീക്ഷണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് ഉപഗ്രഹം.
 
കഴിഞ്ഞ വർഷം കൊവിഡ് സാഹചര്യം മൂലമാണ് ജിസാറ്റ് 1ന്റെ വിക്ഷേപണം ഐഎസ്ആർഒ മാറ്റിവെച്ചത്. ഈ മാസം 12 ന് രാവിലെ 5.43-ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഉപഗ്രഹം വിക്ഷേപിക്കും. ഐഎസ്ആർഒ‌യുടെ ജിഎസ്എൽവിഎഫ്-10 10 റോക്കറ്റാണ് 2,268 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -1 ഭ്രമണപഥത്തില്‍ എത്തിക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് കർക്കിടക വാവ്, ബലിതർപ്പണം വീടുകളിൽ മാത്രം