Webdunia - Bharat's app for daily news and videos

Install App

പത്ത് മാസം കാത്തിരിക്കു, നമ്മുക്ക് സ്വന്തമായി 18,000 ജിപിയു ഉണ്ട്, ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്ന എ ഐ ഉടനെ വരും: അശ്വിനി വൈഷ്ണവ്

അഭിറാം മനോഹർ
വ്യാഴം, 30 ജനുവരി 2025 (18:41 IST)
ചൈനീസ് എ ഐ ആയ ഡീപ് സീക് ആഗോളവിപണിയെ തന്നെ ഞെട്ടിച്ചതാണ് ഇപ്പോള്‍ ലോകമാകെ ചര്‍ച്ചാവിഷയം. ഭാവിയുടെ ടെക്‌നോളജിയായി എ ഐ വാഴ്ത്തപ്പെടുമ്പോഴും പ്രധാനമായും അമേരിക്കന്‍ കമ്പനികള്‍ മാത്രമാണ് ഇതുവരെ മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ അമേരിക്കന്‍ ടെക്‌നോളജി കുറഞ്ഞ ചെലവില്‍ മറികടക്കുന്നതായിരുന്നു ചൈന അവതരിപ്പിച്ച പുതിയ എ ഐ പ്ലാറ്റ്‌ഫോം. ഇപ്പോഴിതാ ഇന്ത്യയില്‍ നിന്നും വൈകാതെ എ ഐ പ്ലാറ്റ്‌ഫോം ഉണ്ടാകുമെന്ന സൂചന നല്‍കിയിരിക്കുകയാണ് കേന്ദ്ര ഐടി മന്ത്രിയായ അശ്വിനി വൈഷ്ണവ്.
 
സ്വന്തമായി ലാര്‍ജ് ലാംഗ്വേജ് മോഡല്‍(എല്‍ എല്‍ എം) വികസിപ്പിച്ചുകൊണ്ട് ഇന്ത്യയും എ ഐ രംഗത്ത് മുന്നേറ്റത്തിനൊരുങ്ങുകയാണെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. 10 മാസത്തിനകം ചാറ്റ് ജിപിടിക്കും ഡീപ് സീക്കിനും സമാനമായി ഇന്ത്യയില്‍ നിന്നും എ ഐ മോഡലുണ്ടാകുമെന്നും എ ഐ മേഖലയില്‍ സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തിലേക്ക് വലിയൊരു നാഴികകല്ലാകും ഇതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
 
 കഴിഞ്ഞ ഒന്നരവര്‍ഷമായി സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷകര്‍, പ്രഫസര്‍മാര്‍ തുടങ്ങിയവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. നമ്മുടെ മൗലികമായ ലാംഗ്വേജ് മോഡല്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. ഇന്ത്യയുടെ പശ്ചാത്തലം,ഭാഷ,സംസ്‌കാരം എന്നിവയെല്ലാം പരിഗണിക്കുന്ന മോഡലായിരിക്കും ഇത്. ഉത്കര്‍ഷ് ഒഡീഷ കോണ്‍ക്ലേവില്‍ സംസാരിക്കവെ അശ്വിനി വൈഷ്ണവ് പറഞ്ഞു.
 
എ ഐ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 10,000 ജിപിയു സ്വന്തമാക്കുക എന്ന ലക്ഷ്യം രാജ്യം മറികടന്നുകഴിഞ്ഞു. 18,600 ജിപിയുകള്‍ ഇന്ത്യയ്ക്കുണ്ട്. എന്‍വിഡിയയുടെ എച്ച് 100, എച്ച് 200 ജിപിയുകളാണ് ഭൂരിഭാഗവും. ഒപ്പം എ എം ഡിയുടെ എം ഐ 325 ജിപിയുകളുമുണ്ട്. ഡീപ് സീക് 2,500 ജിപിയുകള്‍ ഉപയോഗിച്ചാണ് പരിശീലനം നേടിയത്. ചാറ്റ് ജിപിടി 25,00 എണ്ണമാണ് ഉപയ്പ്പ്ഗിച്ചത്. ഇന്ത്യ 15,000ത്തിലേറെ ഹൈ എന്‍ഡ് ജിപിയുകളാണ് ഇതേ കാര്യത്തിനായി ഉപയോഗിക്കുന്നത്. ഇത് എ ഐ മത്സരത്തില്‍ ഇന്ത്യയെ ശക്തമായ നിലയിലെത്തിക്കും. ഇന്ത്യയുടെ തദ്ദേശീയമായ എ ഐ മോഡലുകളുടെ ആദ്യ പതിപ്പ് 4- 10 മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങും. അശ്വിനി വൈഷ്ണവ് പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

കുവൈറ്റ് തീപിടുത്തം: പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു

ഡീപ്സീക്കിന് ചൈനയിൽ നിന്ന് തന്നെ എതിരാളിയെത്തി, എ ഐ ചാറ്റ്ബോട്ട് പുറത്തിറക്കി ആലിബാബ

ഈമാസത്തെ ഭക്ഷ്യധാന്യങ്ങള്‍ രണ്ടുദിവസത്തിനകം റേഷന്‍ കാര്‍ഡുടമകള്‍ കൈപ്പറ്റണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി

സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടക്കും

ബാറ്ററിയുടെ ആയുസ് നീട്ടാന്‍ ഈ പത്തുകാര്യങ്ങള്‍ ചെയ്യാം

അടുത്ത ലേഖനം
Show comments