എ ഐ കിടമത്സരത്തില്‍ ഡീപ് സീക്കിന് ചൈനയില്‍ നിന്ന് തന്നെ എതിരാളിയെത്തി. ചൈനീസ് ടെക് ഭീമന്മാരായ ആലിബാബയാണ് പുതിയ എ ഐ ചാറ്റ്ബോട്ട് പുറത്തിറക്കിയത്. 'Qwen 2.5-Max'എന്ന് പേരുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാര്‍ജ് ലാംഗ്വേജ് മോഡലാണ് ആലിബാബ പുറത്തിറക്കിയത്. പ്രകടനമികവില്‍ ഡീപ് സീക്കിന്റെയും ചാറ്റ് ജിപിടിയുടെയും ലാര്‍ജ് ലാംഗ്വേജ് മോഡലുകളെ മറികടക്കുമെന്ന് ആലിബാബ അവകാശപ്പെട്ടു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അമേരിക്കന്‍ വമ്പന്മാരെ ഒരൊറ്റ ദിവസം കൊണ്ട് മലര്‍ത്തിയടിച്ചാണ് ഡീപ് സീക്ക് എ ഐ രംഗത്തേക്കെത്തിയത്. കുറഞ്ഞ ചിലവിലാണ് ഡീപ് സീക്ക് നിര്‍മിക്കപ്പെട്ടത്.ആപ്പ് സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചാറ്റ് ജിപിടിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഡീപ് സീക്ക് മറികടന്നിരുന്നു. ഇപ്പോള്‍ ഡീപ് സീക്കിനും വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പിച്ചുപറഞ്ഞുകൊണ്ടാണ് ആലിബാബയുടെ വരവ്. ഇതോടെ എ ഐ മത്സരം ഇനി മുറുകുമെന്ന് ഉറപ്പാണ്.