Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത വർഷം പകുതിയോടെ രാജ്യം 5ജിയിലേക്ക്, സ്പെക്‌ട്രം വിതരണം ഏപ്രിൽ മെയ് മാസങ്ങളിൽ

അടുത്ത വർഷം പകുതിയോടെ രാജ്യം 5ജിയിലേക്ക്, സ്പെക്‌ട്രം വിതരണം ഏപ്രിൽ മെയ് മാസങ്ങളിൽ
, വെള്ളി, 12 നവം‌ബര്‍ 2021 (21:14 IST)
അടുത്ത വർഷം പകുതിയോടെ രാജ്യം 5ജിയിലേക്ക്. ഏപ്രിൽ മെയ് മാസങ്ങളിലായി 5ജി സ്പെക്‌ട്രം വിതരണം നടക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 5 ജി മാറ്റത്തെ കുറിച്ച് ട്രായിയുടെ റിപ്പോർട് ഫെബ്രുവരിയിൽ കേന്ദ്രത്തിന് കിട്ടും. ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.
 
അതേസമയം ടെലികോം ദാതാക്കള്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ സ്‌പെക്ട്രം ലേലത്തിന് 2022 മെയ് വരെ അധിക സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിനും ഐഎസ്ആര്‍ഒയ്ക്കും ധാരാളം സ്‌പെക്ട്രം മാറ്റിവെക്കേണ്ടതുണ്ട്. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് നിലവില്‍ 3300-3400 മെഗാഹെര്‍ട്‌സ് ബാന്‍ഡിലും ഐഎസ്ആര്‍ഒ 3400-3425 മെഗാഹെര്‍ട്‌സ് ബാന്‍ഡിലുമാണ് സ്‌പെക്ട്രം കൈവശം വച്ചിരിക്കുന്നത്.
 
5ജി വിന്യസിക്കുന്നതിന് ആവശ്യമായ സ്‌പെക്ട്രത്തിന്റെ ശരാശരി വലുപ്പത്തിന്റെ നിലവിലെ വില ടെലികോം കമ്പനികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. വിന്യാസത്തിന് 3.3-3.6 Ghz ബാന്‍ഡില്‍ 100 Mhz 5ജി സ്‌പെക്ട്രം ആവശ്യമാണ്. ഈ വർഷം മെയ് മാസത്തില്‍, ആറ് മാസത്തേക്ക് രാജ്യത്ത് 5ജി പരീക്ഷണങ്ങള്‍ നടത്താന്‍ ടെലികോം കമ്പനികള്‍ക്ക് ടെലികമ്യൂണിക്കേഷന്‍സ് അനുമതി നല്‍കിയിരുന്നു. ഉപകരണങ്ങളുടെ സംഭരണത്തിനും സജ്ജീകരണത്തിനുമായി 2 മാസത്തെ സമയപരിധി ട്രയലുകളുടെ ദൈര്‍ഘ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴ: നാളെ ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്