പെട്ടന്നുള്ള യാതകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുക എന്നത് ഇന്ത്യൻ റെയിൽവേയിൽ ശ്രമകരമായ കാര്യമാണ്. ടികറ്റുകൾ വളരെ നേരത്തെ തന്നെ ബുക്കിംഗ് പൂർത്തിയായിട്ടുണ്ടാവും എന്നാൽ ചിലർ യാത്രകളിൽ നിന്നും പിൻമാറുന്നതുകൊണ്ട് ട്രെയിനിൽ സീറ്റുകളും ബർത്തുകളും ഒഴിഞ്ഞുകിടക്കാറുമുണ്ട്. ഈ പ്രശ്നത്തിൽ പരിഹാരം കണ്ടിരിക്കുകയാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവേ.
റിസർവേഷൻ ചാർട്ട് തയ്യാറയി കഴിഞ്ഞാലും നേരത്തെ ബുക്ക് ചെയ്ത ആളുകൾ യാത്ര ഉപേക്ഷിതുമൂലം ഒഴിവുവന്ന ബെർത്തുകളിലേക്കും സീറ്റുകളിലേക്കും ഇനി ടിക്കറ്റുകൾ ഓൺലൈനായി തന്നെ ബുക്ക് ചെയ്യൻ സാധിക്കും. ഐ ആർ സി ടി സിയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഇതിനുള്ള സംവിധാനം ഇന്ത്യൻ റെയിൽവേ ഒരുക്കി.
റിസർവേഷൻ ചാർട്ട് തയ്യാറായി കഴിഞ്ഞാൽ ചാർട്ട് പ്രിപെയർഡ് എന്ന സന്ദേശമാണ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ മുൻപ് വന്നിരുന്നത്. എന്നാൽ കാൻസൽ ചെയ്യപ്പെട്ടതും ആളുകൾ എത്താത്തതുമായ സീറ്റുകൾ ഇനിമുതൽ റിസർവേഷൻ ചാർട്ട് തയ്യാറായിക്കഴിഞ്ഞ ശേഷം ബുക്ക് ചെയ്യാനാകും ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂറിന് മുൻ രണ്ടാം ചാർട്ട് റെയിൽവേ തയ്യാറാക്കും. ടി ടി ആറിൽ നിന്നും നേരിട്ടും ഇത്തരം സഹചര്യങ്ങൾ ടിക്കറ്റ് എടുക്കാം.