താൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരാധകനായി മാറി എന്ന് മുൻ സുപ്രീം കോടതി ജസ്റ്റിസ് മാർഖണ്ഡേയ കട്ജു. മുൻപ് ഞാൻ ഇമ്രാൻ ഖാന്റെ വിമർഷകനായിരുന്നു. എന്നാൽ സംയമനം പാലിച്ചുകൊണ്ട് ബുദ്ധിപരമായി അദ്ദേഹം നൽകിയ പ്രസംഗം കണ്ടതോടെ ഞാൻ ഇമ്രാൻ ഖാന്റെ ആരാധനായി മാറി എന്ന് മർഖണ്ഡേയ കട്ജു ട്വീറ്റ് ചെയ്തു.
പാകിസ്ഥാൻ പിടികൂടിയ ഇന്ത്യൻ പൈലറ്റ് അഭിനന്ദിനെ വിട്ടയക്കുന്നതുൾപ്പടെയുള്ള ഇമ്രാൻ ഖാന്റെ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മാർഖണ്ഡേയ കട്ജുവിന്റെ ട്വീറ്റ്. സമധാനത്തിനു വേണ്ടി ഇന്ത്യൻ പൈലറ്റ് അഭിനന്ദനെ വിട്ടയക്കുകയാണ് എന്നായിരുന്നു പാക് പാർലമെന്റിൽ ഇമ്രൻ ഖൻ പ്രഖ്യാപിച്ചത്.
ഇന്ത്യയുമായി ചർച്ചക്ക് തയ്യാറാണെന്നും രണ്ട് വിഭാഗത്തും ദുരന്തങ്ങൾ വിതക്കുന്നതിനോട് താൽപര്യമില്ല എന്നും ഇമ്രാൻ ഖാൻ പാക് ജനതയെ അഭിസംബോധൻ ചെയ്ത് സംസാരിക്കവെ പറഞ്ഞിരുന്നു. ലോക രാഷ്ട്രങ്ങൾ പാകിസ്ഥാന് എതിരെ തിരിയുന്നു എന്ന് മനസിലായതോടെയാണ് ജനീവ കൺവൻഷൻ പ്രകാരം അഭിനന്ദനെ വിട്ടയക്കാൻ പാകിസ്ഥാൻ തീരുമനിച്ചത്.