Select Your Language

Notifications

webdunia
webdunia
webdunia
webdunia

എ ഐയെക്കുറിച്ച് കൂടുതലറിയു: സൗജന്യ കോഴ്സുമായി ഇൻഫോസിസ്

എ ഐയെക്കുറിച്ച് കൂടുതലറിയു: സൗജന്യ കോഴ്സുമായി ഇൻഫോസിസ്
, ബുധന്‍, 28 ജൂണ്‍ 2023 (20:14 IST)
ടെക്‌നോളജി ദിവസം തോറും വികസിക്കുന്നതോടെ പുതിയ തൊഴില്‍ സാധ്യതകള്‍ ഉയരുന്നത് പോലെ തന്നെ ഉള്ള തൊഴിലവസരങ്ങള്‍ അതില്ലാതെയാകും എന്ന ആശങ്കകള്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ ഇന്നേറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവ എ ഐ. ഇപ്പോഴിതാ എ ഐ സൗജന്യ സര്‍ട്ടിഫിക്കേഷന്‍ പരിപാടിയുമായി എത്തിയിരിക്കുകയാണ് ടെക് ഭീമനായ ഇന്‍ഫോസിസ്.
 
ഇന്‍ഫോസിസ് സ്പ്രിംഗ്‌ബോര്‍ഡ് വെര്‍ച്വല്‍ ലേണിംഗ് പ്ലാറ്റ്‌ഫോമിലാണ് കമ്പനി കോഴ്‌സ് സൗജന്യമായി അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ എ ഐയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് നിരവധി സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളും ഇതിനോടൊപ്പമുണ്ട്. ഏത് ഉപകരണത്തില്‍ നിന്നും ഈ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആക്‌സസ് ചെയ്യാനാകും. 2025 ഓടെ 10 ദശലക്ഷത്തിലധികം ആളുകളെ ഡിജിറ്റല്‍ വൈദഗ്ധ്യത്തോടെ ശാക്തീകരിക്കുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം. കോഴ്‌സേറ,ഹാര്‍വാര്‍ഡ് ബിസിനസ് പബ്ലിഷിംഗ് തുടങ്ങി ലോകത്തെ മുന്‍നിര ഡിജിറ്റല്‍ അദ്ധ്യാപകരുമായി സഹകരിച്ചാണ് കോഴ്‌സ് രൂപപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 300ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും 4,00,000 പഠിതാക്കളും കോഴ്‌സിന്റെ ഭാഗമായിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പാക്കുന്നു