Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് തിരുവനന്തപുരം,എറണാകുളം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
 
നാളെ തൃശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ കാസർകോട് ജില്ലകളിലും ഞായറാഴ്ച ആലപ്പുഴ,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ മഴയാണ് യെല്ലോ അലർട്ട് എന്നത് കൊണ്ട് അർഥമാക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ, മൂന്നാഴ്ചക്കിടെ കുറഞ്ഞത് 1500 രൂപ