Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ; ഫെയ്‌സ് മാസ്‌ക് പരസ്യങ്ങൾ നിരോധിച്ച് ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും

കൊറോണ; ഫെയ്‌സ് മാസ്‌ക് പരസ്യങ്ങൾ നിരോധിച്ച് ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും

അഭിറാം മനോഹർ

, ഞായര്‍, 8 മാര്‍ച്ച് 2020 (11:42 IST)
സോഷ്യൽ മീഡിയ സേവനദാതാക്കളായ ഇൻസ്റ്റഗ്രാമും ഫെയ്‌സ്‌ബുക്കും തങ്ങളുടെ പ്ലാറ്റ്ഫോമിൽ മെഡിക്കൽ മാസ്‌ക്കുകൾ വിൽക്കുന്നതിനുള്ള ഓൺലൈൻ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി. കൊറോണ വൈറസ് ബാധ മൂലമുള്ള ആരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യുന്നതിന് തടയിടാനാണ് പുതിയ നീക്കം. ഫെയ്‌സ്ബുക്ക് പ്രതിനിധി റോബ് ലീതേണ്‍ ആണ് ഈ തിരുമാനം അറിയിച്ചത്. 
 
'മെഡിക്കൽ മാസ്‌ക്കുകൾ വിൽക്കുന്നതിനുള്ള ഓൺലൈൻ പരസ്യങ്ങളും കൊമേഴ്ഷ്യൽ ലിസ്റ്റിംഗുകളും സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യാന്‍ ആളുകള്‍ ശ്രമിക്കുന്നത് കണ്ടാല്‍ ഞങ്ങളുടെ നയങ്ങളില്‍ ആവശ്യമായ അപ്ഡേറ്റുകള്‍ ഉണ്ടാക്കും'  റോബ് ലീതേണ്‍ ട്വീറ്റ് ചെയ്‌തു.
 
ഇൻസ്റ്റഗ്രാം മേധാവിയും ഈ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്. പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെയാണ് തങ്ങളുള്ളതെന്നും അദ്ദേഹം പറഞ്ഞു.ഫെയ്‌സ്ബുക്കിലെ കൊറോണവൈറസ് സംബന്ധിച്ച സെര്‍ച്ചുകളില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന പോപ്പ് അപ്പ് സന്ദേശങ്ങൾ കാണിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കിനെ കൂടാതെ കൊറോണ സംബന്ധിച്ച തെറ്റിദ്ധാരണ പടര്‍ത്തുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളും നടപടി സ്വീകരിച്ച് വരികയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിൽ വീണ്ടും കൊറോണ ബാധ, പത്തനംതിട്ടയിൽ 5 പേർക്ക് സ്ഥിരീകരണം, രോഗം ഇറ്റലിയിൽ നിന്നെത്തിയവർക്ക്