Publish Date: Thu, 05 Mar 2020 (12:05 IST)
Updated Date: Thu, 05 Mar 2020 (15:06 IST)
ജാതിയ വേർതിരിവ് തുറന്നുകാട്ടി തൃശൂരിലെ ക്ഷേത്രത്തിലെ ശുചിമുറികൾ. തൃശൂർ കുറ്റിമുക്ക് മഹാദേവ ക്ഷേത്രത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പുറമെ ബ്രാഹ്മണർക്കും പത്യേക ശുചിമുറി ഒരുക്കിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ബ്രാഹ്മണർ എന്ന് ശുചിമുറിക്ക് മുകളിൽ എഴുതിയിരിക്കുന്നത് ചിത്രത്തിൽ വ്യക്തമായി കാണാം. സാമൂഹ്യ മാധ്യമങ്ങൾ വഴി ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ സംഭവം വിവാദമായി മാറി.
കണ്ണൻ പികെ എന്ന ഫെയ്സ്‌ബുക്ക് ഐഡിയിലാണ് കുറ്റിമുക്ക് മഹാദേവ ക്ഷേത്രത്തിലെ ശുചിമുറികൾ എന്ന് വ്യക്തമാക്കുന്ന ചിത്രം പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളോ അന്വേഷണം പ്രഖ്യാപിച്ചതായോ ഉള്ള റിപ്പോർട്ടുകൾ ഇല്ല. ഇത്തരം ഒരു വേർതിരിവ് പ്രബുദ്ധ കേരളത്തിന് തന്നെ അപമാനകരമാണ് എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു.