Publish Date: Thu, 19 Jun 2025 (20:24 IST)
Updated Date: Thu, 19 Jun 2025 (20:01 IST)
ഫൗണ്ടറി ജീവനക്കാരില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ പിരിച്ചുവിടാന്‍ ഇന്റല്‍ തയ്യാറെടുക്കുന്നു. ഇന്റലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെട്ടിച്ചുരുക്കലിനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ലോകമാകെയുള്ള 10,000ത്തിലധികം ജീവനക്കാരെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് കമ്പനിയുടെ നിര്‍മാണ വിഭാഗത്തിന്റെ ഏകദേശം അഞ്ചിലൊന്ന് വരും.
കമ്പനിയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ഈ തീരുമാനം അത്യന്താപേക്ഷിതമാണെന്നും ദുഷ്‌കരമായ നറ്റപടിയാണിതെന്നും വാരാന്ത്യത്തില്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ഇന്റര്‍ മാനുഫാക്ചറിംഗ് വൈസ് പ്രസിഡന്റ് നാഗ ചന്ദ്രശേഖരന്‍ കുറിച്ചു. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം അടക്കം നല്‍കില്ലെന്നാണ് വരുന്ന റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള 10 സ്ഥലങ്ങളിലെ 15 വേഫര്‍ ഫാബ്രിക്കേഷന്‍ പ്ലാന്റുകളിലെ ഇന്റല്‍ ഫൗണ്ടറി വിഭാഗത്തെ ഈ വെട്ടിച്ചുരുക്കലുകള്‍ ബാധിക്കും.